കേരളം

kerala

ETV Bharat / bharat

കര്‍മ നിരതരാകാം, രാജ്യത്തെ സംരക്ഷിക്കാം

നാഷണൽ സീഡ് അസോസിയേഷൻ ഓഫ് ഇന്ത്യയിലെ പോളിസി ആൻഡ് ഔട്ട്റീച്ച് ഡയറക്‌ടർ ആണ് ലേഖകനായ ഇന്ദ്ര ശേഖർ സിങ്

covid  indian economy'  corona virus  LET US WORK  WORK  കൊവിഡ്  ഇന്ത്യൻ സമ്പദ് വ്യവസ്ഥ  കൊവിഡ്  കൊറോണ വൈറസ്
കര്‍മ നിരതരാകാം, രാജ്യത്തെ സംരക്ഷിക്കാം

By

Published : May 8, 2020, 12:27 PM IST

ഇന്ത്യക്കാരേ, കൊറോണ വൈറസിന് എതിരെ പോരാടാനും അതില്‍ നിന്ന് അകന്നു നില്‍ക്കാനും നിങ്ങൾ പരമാവധി ശ്രമിച്ചു. ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് വെറും 3.27 ശതമാനമായത് നമ്മുടെ കൂട്ടായ ശ്രമം ഒന്നുകൊണ്ട് മാത്രമാണ്. അതുപോലെ തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതും വളരെ പ്രാധാന്യമേറിയ ഒന്നായിക്കഴിഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് സ്വയം ശ്വസിക്കാനായി സമയം അനുവദിക്കുക്കേണ്ടതായുണ്ട്. ഇതിനായി നാം എല്ലാവരും വീണ്ടും ജോലിയിൽ പ്രവേശിച്ച് കര്‍മനിരതര്‍ ആകേണ്ടതുണ്ട്.

നാം ജീവിക്കുന്നത് ഏത് സോണിലായാലും അത് ജോലിയിൽ പ്രവേശിക്കുന്നതിന് തടസമാകരുത്. വൈറസ് ഇനിയും നിലനിൽക്കും. അതിനൊപ്പം പ്രവർത്തിക്കാൻ നാം സ്വയം തയ്യാറാകുക എന്നതാണ് ഇനി പ്രധാനം. അതിശയകരമെന്ന് പറയാവുന്ന രീതിയിലാണ് നാം മെഡിക്കൽ രംഗത്ത് മികച്ച പ്രകടനം കാഴ്‌ചവെച്ചത്. അതിന് കാരണം ഇന്ത്യയില്‍ രോഗം ഭേദമാകുന്നവരുടെ നിരക്ക് 42,533 കേസുകളിൽ 27.5 ശതമാനം ആണെന്നുള്ളത് ആണ്. 2020 മെയ് നാലിലെ കണക്ക് അനുസരിച്ച് 1339 പേർ മാത്രമാണ് കൊവിഡ് മൂലം ഇന്ത്യയിൽ മരിച്ചത്. അതേസമയം, ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ മൃത തുല്യമാണ് നിലവിലുള്ളത്. വൈറസിന് സൃഷ്ടിക്കാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതൽ കർഫ്യൂ സമ്പദ് വ്യവസ്ഥയെ ബാധിച്ചു കഴിഞ്ഞു. ഈ നില തുടർന്നാൽ 400 ദശലക്ഷം ഇന്ത്യൻ തൊഴിലാളികൾ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുമെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തു വിടുന്ന പുതിയ കണക്ക്.

കൊവിഡ് മൂലം നമ്മുടെ ആഭ്യന്തര ഉൽപാദന വളര്‍ച്ച 10 മുതല്‍ 15 ശതമാനം വരെ കുത്തനെ കുറയുമെന്നാണ് നോബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജി പ്രവചിക്കുന്നത്. ഇത് ഭയാനകമായി തോന്നുന്നുണ്ടോ? വീടുകളിലേക്ക് മടങ്ങാന്‍ വെമ്പല്‍ കൊണ്ട് അലയുന്ന തൊഴിലാളികളുടെയും അനാധരുടേയും അഗതികളുടേയും അവസ്ഥയും വളരെ മോശമാണ്. ആഗ്രയില്‍ ഒരാള്‍ തെരുവ് നായ്ക്കളോടൊപ്പം റോഡിൽ നിന്ന് പാൽ കുടിക്കുന്ന വാര്‍ത്താ ചിത്രം നമ്മുടെ മനസുകളെ നടുക്കിയതാണ്. ആഗ്ര പോലുള്ള വൈറസ് അപകടകരമായ മേഖലകളിലെ ക്വാറന്‍റൈൻ ക്യാമ്പുകളില്‍ തിങ്ങി താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ തൊട്ടു തീണ്ടായ്‌മയുടെ പുത്തന്‍ തലമുറക്കാരായി മാറുകയാണ്. സമ്പദ്‌ വ്യവസ്ഥ ഇപ്പോൾ‌ തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ നാം രൂക്ഷമായ ആഭ്യന്തര അശാന്തിയും, അക്രമവും പോലുള്ള വിചിത്രമായ ഒരു യാഥാർഥ്യത്തിന് സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം.

വൈറോളജി

വൈറസുകൾ പ്രകൃതിയിലെ വന്യജീവികളാണ്. ഈ ജീവിയെ മരുന്ന് അല്ലെങ്കിൽ വാക്‌സിൻ ഉപയോഗിച്ച് മെരുക്കാൻ കഴിയില്ല എന്നതും യാഥാർഥ്യമാണ്. ഇവക്ക് അനുയോജ്യമായ ശരീരം ലഭിക്കുന്നതുവരെ ജീവന്‍റെ ഒരു ലക്ഷണവും കാണിക്കുന്നില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. അനുകൂലമായ ശരീരത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ഇവ ജീവിത പ്രവർത്തനങ്ങൾ കാണിക്കാനായി തുടങ്ങുന്നു. എന്നാൽ ജീവിത പരിണാമത്തിൽ അവരുടെ പങ്ക് നാം അവഗണിക്കരുത്. അപകടകാരികളായ വൈറസുകള്‍ മുൻകാലങ്ങളിൽ മനുഷ്യ രാശിയെ ആക്രമിക്കുകയും ചില വൈറസുകൾ പരിണാമത്തിന് സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. കാലക്രമേണ വൈറസുകളോട് പ്രതിരോധശേഷിയും ജനിതക പ്രതിരോധവും നമ്മുടെ നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇന്ന് വാക്‌സിനുകളെക്കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറഞ്ഞു കാണുന്നത്. എന്നാൽ വാക്‌സിനുകളെ മാത്രം പൂർണമായും ആശ്രയിക്കാനും ആവില്ല. ഇൻഫ്ലുവൻസ കേസുകളില്‍ നാം കണ്ടതുപോലെ ഓരോ കാലാവസ്ഥയിലും രോഗകാരികളായ വൈറസുകളുടെ ജനിതകശാസ്ത്രം മാറുന്നതിനാൽ പുതിയ വാക്‌സിനുകളാണ് ആവശ്യമായി വരുന്നത്. അരനൂറ്റാണ്ട് കാലം പോരാടിയിട്ടും മനുഷ്യർ എച്ച്ഐവി പ്രതിരോധ കുത്തിവെപ്പ് വികസിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ലോകമെമ്പാടുമുള്ള ഡോക്‌ടർമാരും ശാസ്ത്രജ്ഞരും എപ്പിഡെമിയോളജിസ്റ്റുകളും അത്ഭുത വൈറസ് വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെ ഇതിനകം ചോദ്യം ചെയ്‌തിട്ടുണ്ട്. അതിനാൽ ഒരു വാക്‌സിനായി ഇന്ത്യക്ക് ഇനി കാത്തിരിക്കാനാവില്ല. പരിണാമ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ അവലോകനം ചെയ്യുമ്പോൾ കൊവിഡ് ആയാലും ഇൻഫ്ലുവൻസയായാലും ഏതെങ്കിലും വൈറസിനെതിരെ നമുക്ക് ലഭിക്കുന്ന ഒരേയൊരു ദീർഘകാല അവസരമാണ് ശക്തമായ പ്രതിരോധശേഷി. അതിലൂടെയാണ് വൈറസ് പടരുന്നത് തടയാനും കുറഞ്ഞ മരണനിരക്ക് നിലനിര്‍ത്താനും നമുക്ക് കഴിഞ്ഞത്.

കൊവിഡിനെ ക്ഷയവുമായി താരതമ്യം ചെയ്യാവുന്നതാണ്. ലോകമെമ്പാടും പ്രതിവർഷം 15 ലക്ഷത്തിലധികം ആളുകളാണ് ക്ഷയം മൂലം മരിക്കുന്നത്. അതിനായി നാം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ അടയ്‌ക്കുന്നുണ്ടോ? ഇല്ല. നാം ജോലി ചെയ്യുന്നത് തുടരുന്നു. കൂടാതെ ഒരു രോഗ നിര്‍ണയ പരിശോധനയും നടത്താതെ ദശലക്ഷക്കണക്കിന് തൊഴിലാളികളെ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാൻ അനുവദിക്കുന്നു. കൊവിഡ് മാത്രം എന്തുകൊണ്ട് വ്യത്യസ്‌തമായി കാണണം? കൊവിഡുമായി താരതമ്യപ്പെടുത്തുമ്പോൾ ടിബി എല്ലാവിധത്തിലും കൂടുതൽ അപകടകാരിയാണ്. വേരിയബിൾ-ആശ്രിത കമ്പ്യൂട്ടർ മോഡലിങ്ങും ഇതര വിദേശ യാഥാർഥ്യങ്ങളും നിരസിക്കാനുള്ള സമയമാണിത്. ഇന്ത്യ കൂടുതൽ പ്രായോഗികമായി ചിന്തിക്കേണ്ടതുണ്ട്. ഒരു വാക്‌സിന്‍റെയും സഹായം ഇല്ലാതെ നാം രോഗ പകര്‍ച്ച തടഞ്ഞു. നാം ഇനി നമ്മുടെ സമ്പദ്‌വ്യവസ്ഥ അടയ്‌ക്കരുത്. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ അടച്ചു പൂട്ടലിന്‍റെ വക്കിലാണുള്ളത്.

കൊവിഡാണ് പുതിയ യാഥാര്‍ഥ്യം. അതിനൊപ്പം ജീവിക്കുകയും പ്രവർത്തിക്കുകയുമാണ് നാം ഇപ്പോള്‍ ചെയ്യേണ്ടത്. അതിനെ ഭയപ്പെടാൻ ഒരു കാരണവുമില്ലെന്ന് നാം സ്വയം വിശ്വസിക്കണം. കൊവിഡ് ഒരു പകർച്ചവ്യാധിയാണെന്നതിൽ ഒരു സംശയമില്ല, പക്ഷേ ഇന്ത്യയിൽ മരണനിരക്ക് വളരെ കുറവാണ്. കൊവിഡിനേക്കാൾ ഡൽഹിയിൽ റോഡപകടത്തിൽ ആളുകൾ മരിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. കാർഷിക മേഖല ഇതിനകം തുറന്നു പ്രവര്‍ത്തിക്കാന്‍ ആംഭിച്ചു. അതായത് 70 ശതമാനം ഇന്ത്യൻ തൊഴിലാളികളും സമ്പദ്‌വ്യവസ്ഥയും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളെല്ലാം ഉടൻ തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടതുണ്ട്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കാനുള്ള എളുപ്പവഴിയാണിത്.

ജോലിയും ഉപജീവനവുമായി ബന്ധപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തുറക്കണം. അടിസ്ഥാന സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിക്കണം. നാം കുറച്ച് സമയത്തേക്ക് ഒഴിവ് സമയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. മാന്ദ്യം അവസാനിച്ചിട്ടില്ല എന്നാല്‍ പ്രതിസന്ധി ഘട്ടത്തിൽ ലോകത്തിന് വിതരണം ചെയ്യാൻ നാം തയ്യാറാകേണ്ടതായുണ്ട്. മേക്ക്-ഇൻ-ഇന്ത്യ പദ്ധതിക്ക് ഇതിലൂടെ ഒരു പുതിയ മാനം നല്‍കണം. അതിജീവനത്തിന്‍റെ കാര്യത്തില്‍ വ്യക്തിഗത പ്രതിരോധശേഷി നിർണായക പങ്ക് വഹിക്കുന്നതിനാൽ ആയുഷ് മന്ത്രാലയം വഴി സർക്കാർ ആളുകൾക്ക് പിന്തുടരാൻ കഴിയുന്ന ഒരു പ്രോട്ടോക്കോൾ പുറപ്പെടുവിക്കണം.

ഉദാഹരണത്തിന് വിറ്റാമിനുകളുടെ അധിക സപ്ലിമെന്‍റുകളും വ്യക്തികൾക്ക് എടുക്കാവുന്ന പോഷക സമൃദ്ധമായ ഭക്ഷണപദാർത്ഥങ്ങള്‍ നൽകാൻ കഴിയുക വഴി ആളുകളിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാനുള്ള ബാധ്യത തീർച്ചയായും സർക്കാരിനുണ്ട്. ഉദാഹരണത്തിന് 65 വയസ്സിനു മുകളിലുള്ള ആളുകൾ. എന്നാൽ ദുർബല വിഭാഗത്തിൽപെടാത്ത ആളുകളുടെ സ്വാതന്ത്ര്യം ശാക്തീകരിക്കേണ്ട ബാധ്യതയും സർക്കാരിന് തന്നെയാണ് ഉള്ളത്. നമ്മൾ ജോലിചെയ്യണോ അതോ വീടുകളിൽ പൂട്ടിയിരിക്കണോ എന്ന് തെരഞ്ഞെടുക്കാനും സ്വാതന്ത്രവും ജനങ്ങൾക്ക് അനുവദിക്കണം. ഞാൻ സ്വാതന്ത്ര്യവും ജോലി ചെയ്യാനുള്ള അവകാശവും തെരഞ്ഞെടുക്കുന്നു. ജോലി ചെയ്‌തു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദാനധർമ്മമോ, സമ്പന്നരുടെയോ സർക്കാറിന്‍റെയോ സഹതാപം ആവശ്യമില്ല. അവരുടെ വിയർപ്പിന്‍റെ അധ്വാനത്തിലൂടെ ഭക്ഷണം സമ്പാദിക്കാനുള്ള അവസരമാണ് അവർ ആഗ്രഹിക്കുന്നത്.

ABOUT THE AUTHOR

...view details