ശ്രീനഗർ:ജമ്മു കശ്‌മീരിലെ ബന്ദിപോറയിൽ നിന്ന് ലഷ്കര്‍ ഇ ത്വയ്യിബ തീവ്രവാദിയെ പിടികൂടി. ഷോപിയൻ ജില്ലയിലെ അവ്‌നീര സ്വദേശിയായ സുബ്‌സാർ അഹ്മദ് എന്ന 'ആതിഷ് ഭായ്' ആണ് പിടിയിലായത്. വടക്കൻ കശ്‌മീർ പൊലീസും സുരക്ഷാ സേനയും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് തോക്ക്, പിസ്റ്റൾ മാഗസിൻ, വെടിയുണ്ടകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
ബന്ദിപോറയിൽ നിന്ന് ലഷ്കര്‍ ഇ ത്വയ്യിബ തീവ്രവാദിയെ പിടികൂടി
ഷോപിയൻ ജില്ലയിലെ അവ്‌നീര സ്വദേശിയായ സുബ്‌സാർ അഹ്മദ് എന്ന 'ആതിഷ് ഭായ്' ആണ് പിടിയിലായത്. ഇയാളിൽ നിന്ന് തോക്ക്, പിസ്റ്റൾ മാഗസിൻ, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു.
ബന്ദിപോറയിൽ നിന്ന് ലഷ്‌കർ-ഇ-ത്വയ്‌ബ തീവ്രവാദിയെ പിടികൂടി
അടുത്തിടെയാണ് ഇയാൾ എൽഇടിയൽ ചേർന്നതെന്നും പ്രദേശത്ത് അട്ടിമറിക്കായി പദ്ധതിയുണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഹാജിൻ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.