ചൈന കഴിഞ്ഞാൽ കൊവിഡ് മഹാമാരി നാശം വിതച്ച യൂറോപ്യൻ രാജ്യമാണ് ഇറ്റലി. കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങൾക്കും ഒരുപാട് കാര്യങ്ങൾ ഇറ്റലിയിൽ നിന്ന് പഠിക്കാനാകും. ഇറ്റലിയുടെ തെറ്റുകളിൽ നിന്നാവട്ടെ മറ്റു രാജ്യങ്ങളുടെ പ്രതിരോധ തന്ത്രങ്ങൾ.
മുന്‍വിധികൾ ഒഴിവാക്കുക
രാജ്യത്തിലെ ഓരോ ജനങ്ങളും സാഹചര്യത്തിന്‍റെ ഗൗരവം തിരിച്ചറിയണം. കൊവിഡ് നിശബ്‌ദമായി പടരുന്ന രോഗമാണ്. രോഗം ബാധിച്ച് ഒന്നോ രണ്ടോ ആഴ്‌ചകൾക്ക് ശേഷമാണ് ശരീരം രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. ഇറ്റലിയിൽ സംഭവിച്ചതും ഇതാണ്. രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടും രോഗത്തെ ജനം അവഗണിക്കുകയായിരുന്നു. ഇറ്റലിയിലെ ഭരണകൂടത്തിന് ജനങ്ങളിലേക്ക് രോഗത്തിന്‍റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല. അടിയന്തരാവസ്ഥ പ്രഖ്യാപനങ്ങൾ പോലും ഇറ്റലിയിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും തള്ളിക്കളയുകയായിരുന്നു. ഈ അശ്രദ്ധക്ക് ഇറ്റലിക്ക് കൊടുക്കേണ്ടി വന്നത് ആയിരക്കണക്കിന് ജീവനുകൾ ആയിരുന്നു. കൊവിഡ് അപകടത്തിന്‍റെ ഗുരുതരാവസ്ഥ ജനങ്ങൾ മനസിലാക്കി വന്നപ്പോഴേക്കും സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ചില ഈ അവസ്ഥ മനസിലാക്കിയിട്ടും കൈകൾ കൊടുത്ത് സംസാരിക്കാൻ തയ്യാറായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പലപ്പോഴും പകർച്ച വ്യാധികളുടെ വളർച്ച പ്രവചനീയമാണ്. എന്നാൽ സാവധാനത്തിൽ രോഗം ആളുകളിലേക്ക് പകർന്ന് അനിയന്ത്രിതമായി മാറുകയാണ് ചെയ്യുന്നത്. നേരെത്തെ രോഗം കണ്ടെത്തുന്നതും രോഗം വരാതെ സാമൂഹിക അകലം പാലിച്ച് ക്വറന്‍റൈൻ രീതിയിലേക്ക് മാറുന്നതുമാണ് രോഗത്തെ വരുതിയിൽ നിർത്താനുള്ള ഏക വഴി.
പൂർണമായും തയ്യാറെടുപ്പുകൾ നടത്തുക
കൊവിഡ് രോഗത്തിന്‍റെ ഗുരുതരാവസ്ഥ മനസിലാക്കിയിട്ടും ഭാഗികമായി മാത്രമാണ് ഇറ്റലി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. ഗുരുതരമായ അവസ്ഥയിലേക്ക് കടന്നപ്പോൾ മാത്രമാണ് ഇറ്റലി പൂർണമായുള്ള കൊവിഡ് പ്രതിരോധത്തിലേക്ക് ഇറങ്ങിയത്. കൊവിഡ് കേസുകൾ കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ആദ്യ പടി. ഇത്തരത്തിലുള്ള സ്ഥലങ്ങൾക്ക് ഹോട്ട്സ്പോട്ട് എന്ന് പുനർനാമകരണം നടത്തുകയും പൂർണമായും ലോക്‌ഡൗൺ നടപ്പാക്കുകയും ചെയ്‌തു.
ഈ നടപടി ഫലപ്രദമല്ലെന്ന് മനസിലായപ്പോൾ മാത്രമാണ് രാജ്യം മുഴുവനായുള്ള ലോക്‌ഡൗണിലേക്ക് രാജ്യം പോയത്. ഈ ഭാഗികമായി നടപ്പാക്കിയ ലോക്‌ഡൗൺ നടപടിയാകാം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊവിഡ് പകരാൻ കാരണമായത്. രോഗികളുടെ എണ്ണം, മരണസംഖ്യ തുടങ്ങിയ വസ്‌തുതകൾ ഇല്ലാതിരുന്ന സമയത്ത് നടപ്പാക്കിയ ലോക്‌ഡൗൺ ആളുകളുടെ വ്യാപനത്തിനെ തടയാനായില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങിയ ജനങ്ങൾ രോഗബാധിതരാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സർക്കാരിന്‍റെ കൈയ്യിൽ വിവരങ്ങൾ ഇല്ലാതിരുന്നതും സ്ഥിതി വഷളാക്കിയിട്ടുണ്ടാകാമെന്ന് ഹാർഡ്‌വേഡ് സർവകശാലയിലെ ഗവേഷകർ പറയുന്നു. വടക്കൻ ഇറ്റലി അടക്കാൻ തീരുമാനിച്ചപ്പോൾ ആളുകൾ തെക്കൻ ഇറ്റലിയിലേക്ക് കൂട്ടപാലായനം ചെയ്‌തു. ഇത് സമൂഹ വ്യാപനത്തിനും രോഗ വ്യാപനത്തിനും കാരണമായി. സാഹചര്യത്തെ നിയന്ത്രിക്കാൻ കഴിയുമായിരുന്നിട്ടും കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കാൻ കഴിയാതെ പോയതാണ് ഇറ്റലിയെ കൊവിഡ് പ്രതിരോധത്തിൽ തളർത്തിയത്.
വിജയകരമായ നിയന്ത്രണ പാഠങ്ങള്‍
കൊവിഡിനെ പ്രതിരോധിച്ച ദക്ഷിണ കൊറിയയ്‌ക്കോ തായ്‌വാനിനോ പകരം വിദഗ്‌ധർ വിലയിരുത്തുന്നത് ഇറ്റലിക്ക് നേരിട്ട പരാജയത്തെക്കുറിച്ചാണ്. യുഎസും യുറോപ്യൻ രാജ്യങ്ങളും കൊവിഡിനെ പ്രതിരോധിക്കാനുള്ള സമയപരിധിയിൽ നിന്ന് നീണ്ടു പോയിക്കഴിഞ്ഞു. എല്ലാം നിയന്ത്രിക്കാൻ കഴിയുമായിരുന്ന സമയത്ത് അവശ്യ പ്രവർത്തനങ്ങൾ നടത്താതിരുന്നതിനുള്ള ഫലം അവരെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയും യുഎസും ഒരേ കുടക്കീഴിലാണ് ഇക്കാര്യത്തിൽ നിൽക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. എന്നാൽ വിജയകരമായി പരീക്ഷിച്ച ചില തന്ത്രങ്ങളും ഇറ്റലിക്ക് മുന്നോട്ടു വെക്കാനുണ്ട്. മറ്റു രാജ്യങ്ങൾക്കും പിൻതുടരാൻ കഴിയുന്ന ചില തന്ത്രങ്ങൾ.