മധുരയിൽ റവന്യൂ ഉദ്യോഗസ്ഥന്‍റെ മകനെ തട്ടിക്കൊണ്ടുപോയി - മധുരയിലെ പരശുറാം കോളനി
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും 20 ലക്ഷം ആവശ്യപ്പെട്ടുള്ള കുറിപ്പ് ലഭിച്ചെന്നും എസ്എസ്‌പി ഗൗരവ് ഗ്രോവർ പറഞ്ഞു.
മധുരയിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥന്‍റെ മകനെ തട്ടിക്കൊണ്ടുപോയി
ലഖ്‌നൗ: ഉത്തർ പ്രദേശിൽ റവന്യൂ ഉദ്യോഗസ്ഥന്‍റെ മൂന്ന് വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി. മധുരയിലെ പരശുറാം കോളനിയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും 20 ലക്ഷം നൽകിയാൽ കുഞ്ഞിനെ തിരികെ തരാമെന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും എസ്എസ്‌പി ഗൗരവ് ഗ്രോവർ പറഞ്ഞു. കേസിൽ ആറ് വ്യത്യസ്‌ത ടീമുകളായി അന്വേഷണം ആരംഭിച്ചെന്നും എസ്എസ്‌പി കൂട്ടിച്ചേർത്തു.