ന്യൂഡൽഹി:വജ്രവ്യാപാരി മെഹുൽ ചോക്‌സിക്കെതിരായ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ചോക്‌സി ഇന്ത്യ വിട്ടുപോയതായും അതിനാൽ കേസ് പരിഗണിക്കരുതെന്നും മെഹുൽ ചോക്‌സിയുടെ അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയിൽ. സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് മെഹുൽ ചോക്‌സി ഇന്ത്യ വിട്ടുപോയിരുന്നുവെന്ന് അഭിഭാഷകൻ വിജയ് അഗർവാൾ കോടതിയിൽ വാദിച്ചു. നെറ്റ്ഫ്ലിക്‌സ് ഒറിജിനൽ വെബ് സീരീസായ "ബാഡ് ബോയ് കോടീശ്വരന്മാർ: ഇന്ത്യ" റിലീസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ കോടതി പരിഗണിക്കുന്നതിനിടെയാണ് വാദം. നെറ്റ്ഫ്ലിക്‌സിനായി ഹാജരായ അഭിഭാഷകരുടെ വാദങ്ങൾക്ക് മറുപടിയായാണ് അഗർവാളിൻ്റെ പരാമർശം. അതേസമയം പൗരത്വം ഉപേക്ഷിച്ചതിനാൽ ചോക്‌സി ഇന്ത്യയിലെ ഒരു പൗരനല്ലെന്നും അതിനാൽ ഒരു മൗലികാവകാശത്തിന്റെയും സംരക്ഷണത്തിന് ചോക്‌സിക്ക് അർഹതയില്ലെന്നും നെറ്റ്ഫ്ലിക്‌സ് കോടതിയെ അറിയിച്ചു. ചോക്‌സി സമർപ്പിച്ച റിട്ട് ഹർജി മുഴുവൻ നെറ്റ്ഫ്ലിക്‌സ് ട്രെയിലറിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സീരീസിൽ അദ്ദേഹത്തെ പരാമർശിച്ചിട്ടില്ലെന്നും നെറ്റ്ഫ്ലിക്‌സ് അറിയിച്ചു.
കേസ് രജിസ്റ്റർ ചെയ്യും മുൻപ് രാജ്യം വിട്ടു; മെഹുൽ ചോക്‌സിക്കെതിരായ കേസ് പരിഗണിക്കരുതെന്ന് വാദം - നെറ്റ്ഫ്ലിക്‌സ്
സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് മെഹുൽ ചോക്‌സി ഇന്ത്യ വിട്ടുപോയിരുന്നുവെന്ന് അഭിഭാഷകൻ വിജയ് അഗർവാൾ കോടതിയിൽ വാദിച്ചു. നെറ്റ്ഫ്ലിക്‌സ് ഒറിജിനൽ വെബ് സീരീസായ "ബാഡ് ബോയ് കോടീശ്വരന്മാർ: ഇന്ത്യ" റിലീസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ കോടതി പരിഗണിക്കുന്നതിനിടെയാണ് വാദം. നെറ്റ്ഫ്ലിക്‌സിനായി ഹാജരായ അഭിഭാഷകരുടെ വാദങ്ങൾക്ക് മറുപടിയായാണ് അഗർവാളിൻ്റെ പരാമർശം.
കേസ് രജിസ്റ്റർ ചെയ്യും മുൻപ് രാജ്യം വിട്ടു; മെഹുൽ ചോക്‌സിക്കെതിരായ കേസ് പരിഗണിക്കരുതെന്ന് വാദം
നിരവധി അഴിമതികളിലും തട്ടിപ്പുകളിലും പ്രതികളായ ഇന്ത്യയിലെ കുപ്രസിദ്ധ വ്യവസായികളുടെ കഥയാണ് ബാഡ് ബോയ് ബില്യണേഴ്‌സ് എന്ന ഡോക്യുമെന്ററി. വിജയ് മല്യ, മെഹുൽ ചോക്സി, നീരവി മോദി, രാമലിങ്ക രാജു, സുബ്രതാ റോയി എന്നിവരെ പറ്റി ഈ സീരിസിൽ പ്രതിപാദിക്കുന്നുണ്ട്.