ഫിറോസാബാദ് : സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകർ ബി എസ് പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് ബി എസ് പി അധ്യക്ഷ മായാവതി. ഫിറോസാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മായവാതിയുടെ പ്രസംഗത്തിനിടെ പ്രവർത്തകർ മുദ്യാവാക്യം വിളിച്ചപ്പോളായിരുന്നു മായാവതിയുടെ പ്രതികരണം.
ബി എസ് പിയിൽ നിന്ന് പഠിക്കൂ ; എസ് പി പ്രവർത്തകരോട് മായാവതി - BSP
വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതാണ് അഭിപ്രായ സര്‍വേകളെന്നും മായാവതി അഭിപ്രായപ്പെട്ടു.
"നിങ്ങൾ പ്രസംഗത്തിനിടെ ശബ്ദമുണ്ടാക്കുകയാണ്. എസ് പി പ്രവര്‍ത്തകര്‍ ബി എസ് പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്" മായാവതി പറഞ്ഞു. എന്നാൽ ഈ പ്രസ്താവന എസ് പി പ്രവർത്തകർക്കിടയിൽ അസ്വാരസ്യങ്ങൾ സൃഷിച്ചെന്നാണ് വിലയിരുത്തൽ. ബിഎസ്പിയേയും എസ്പിയേയും കൂടാതെ അജിത് സിങിന്‍റെ ആര്‍എല്‍ഡിയും ഉത്തർപ്രദേശ് മഹാസഖ്യത്തിലുണ്ട്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതാണ് അഭിപ്രായ സര്‍വേകളെന്നും മായാവതി അഭിപ്രായപ്പെട്ടു. തങ്ങള്‍ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിന്‍റെ ഭാഗമാണ് സര്‍വേകള്‍. വോട്ടര്‍മാര്‍ ഇത് കണ്ട് വഴിതെറ്റരുതെന്നും മായാവതി പറഞ്ഞു.