ന്യൂഡൽഹി: അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികത്തിൽ ശക്തി സ്ഥലിൽ ആദരം അർപ്പിച്ച് ഇടക്കാല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മന്ത്രി മൻമോഹൻ സിങ്ങും . ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി അന്തരിച്ച ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ആദരമർപ്പിക്കുന്നു. അവരുടെ ഇച്ഛാശക്തിയും ദൃഢനിശ്ചയവും നമ്മുടെ രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് നയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷ, സമ്പദ്‌വ്യവസ്ഥ, വിദേശനയം എന്നിവയിൽ അവർ നൽകിയ സംഭാവനകൾ എല്ലായ്പ്പോഴും വിലമതിക്കപ്പെടുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
ഇന്ദിരാഗാന്ധിക്ക് ആദരമർപ്പിച്ച് നേതാക്കൾ - ജന്മവാർഷിക ദിനത്തിൽ
ശക്തി സ്ഥലില്‍ ഇടക്കാല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മന്ത്രി മൻമോഹൻ സിങ്ങും ഇന്ദിരാഗാന്ധിക്ക് ആദരം അർപ്പിച്ചു
ജന്മവാർഷിക ദിനത്തിൽ ഇന്ദിരാഗാന്ധിക്ക് ആദരമർപ്പിച്ച് നേതാക്കൾ
നിരവധി പാർട്ടി നേതാക്കളും ഇന്ദിരാഗാന്ധിക്ക് ആദരം അർപ്പിക്കാൻ എത്തിയിരുന്നു .