കേരളം

kerala

ETV Bharat / bharat

കർണാടകയിലെ ഡിജിറ്റൽ ഡിവൈഡ് സീരീസിന്‍റെ അവസാന കഥ

ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങടി താലൂക്കിലെ വിദ്യാർഥികളും അധ്യാപകരും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇടിവി ഭാരത്തിന്‍റെ പ്രത്യേക ലേഖനം വായിക്കാം

digital divide  കർണാടകയിൽ നിന്നുള്ള ഡിജിറ്റൽ ഡിവൈഡ് സീരീസിന്‍റെ അവസാന കഥ
കർണാടകയിൽ നിന്നുള്ള ഡിജിറ്റൽ ഡിവൈഡ് സീരീസിന്‍റെ അവസാന കഥ

By

Published : Aug 20, 2020, 10:54 AM IST

കൊവിഡ്-19 മഹാമാരി വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ നിർബന്ധിതരാക്കി. പക്ഷേ പല സ്ഥലങ്ങളിലും തുടര്‍ച്ചയായി ഇന്‍റര്‍നെറ്റ് കണക്ഷൻ ലഭ്യമല്ലാത്തത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. നഗരത്തിലെ വിദ്യാർഥികൾക്ക് നെറ്റ്‌വർക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടാകാറില്ല. പക്ഷേ ഗ്രാമീണ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം, അവർക്ക് സ്‌മാർട്ട് ഫോണുകളുണ്ടെങ്കിലും നെറ്റ്‌വർക്ക് പ്രശ്നങ്ങള്‍ തുടര്‍കഥ ആകുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർഥികൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നു.

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ നെറ്റ്‌വർക്ക് കവറേജിനായി കുന്നിനുമേല്‍ ടെന്‍റ് കെട്ടി വിദ്യാർഥികൾ

ബെല്‍ത്തങ്ങാടി (കർണാടക): സാങ്കേതികവിദ്യ എല്ലാ മേഖലകളിലും അതിന്‍റെ കരസ്‌പര്‍ശം രേഖപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ നഗരപ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുകയാണ്. വിദൂര ഗ്രാമങ്ങളിൽ സാങ്കേതികവിദ്യ ലഭ്യമാണെന്ന് പറയുന്നത് തെറ്റാണ്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഇന്‍റർനെറ്റ് ലഭിക്കുന്നു എന്ന വാദം തെറ്റാണ്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്താനാങ്ങാടി താലൂക്കിൽ ഇന്‍റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നത് ദൈനംദിന പ്രശ്നമായി മാറിയിരിക്കുന്നു. പെർല, പോസോഡി, മായാർഡി, ബംഗേരാഡ്ക, പട്ടിമാരു, നിരാന, ഭാണ്ടിഹോൾ, ഷിബാജെ ഗ്രാമപഞ്ചായത്ത് പരിധികളില്‍ താമസിക്കുന്ന അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് 12 വർഷമായി ഇന്‍റർനെറ്റ് സേവനം ലഭിക്കുന്നില്ല. ഗ്രാമവാസികൾ ബന്ധപ്പെട്ട ജന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥർക്കും പല തവണ പരാതികള്‍ കൈമാറിയെങ്കിലും ഫലമുണ്ടായില്ല. ഇന്‍റര്‍നെറ്റ് സേവനത്തിനായുള്ള ആളുകളുടെ പോരാട്ടത്തിന്‍റെ മികച്ച ഉദാഹരണമാണ് ഷിബാജെ ഗ്രാമം. സേവന ദാതാക്കളുടെ മൊബൈൽ ടവറുകൾ ഇവിടെയില്ല. തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ പോലും നെറ്റ്‌വർക്ക് സേവനം ലഭ്യമല്ല. ഈ ഗ്രാമത്തിൽ നിവാസികള്‍ ലോകമെമ്പാടുമുള്ള എല്ലാ സംഭവവികാസങ്ങളിൽ നിന്നും വിച്ഛേദിക്കപ്പെട്ടു ജീവിക്കുന്നു.

ഇന്‍റര്‍നെറ്റ് നെറ്റ്‌വർക്ക് സേവനത്തിന്‍റെ അഭാവം മൂലം അധ്യാപകരും വിദ്യാർഥികളും ഒരുപോലെ ആശങ്കാകുലരാണ്! കൊറോണ വൈറസ് കാരണം പരമ്പരാഗത ക്ലാസ് റൂം അധ്യാപന രീതി മാറ്റി ഓൺ‌ലൈൻ ക്ലാസുകൾ അവതരിപ്പിച്ചെങ്കിലും, ഈ പ്രദേശത്ത് താമസിക്കുന്ന വിദ്യാർഥികൾ നേരിടുന്ന പ്രശ്നം അധികാരികളുടെ ശ്രദ്ധയില്‍ പെടുന്നില്ല. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനുശേഷം, ഈ പ്രദേശത്ത് ഒരു നെറ്റ്‌വർക്കും സേവനം ലഭിച്ചിട്ടില്ല. നെറ്റ്‌വർക്ക് സേവനത്തിന്‍റെ അഭാവം ഗ്രാമപഞ്ചായത്തുകളിലെ 400 ഓളം വിദ്യാർഥികളെ ബാധിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾക്കായി നെറ്റ്‌വർക്ക് സേവനം ലഭ്യമാക്കുന്നതിന് ഈ പ്രദേശത്തെ വിദ്യാർഥി കൾ നെറ്റ്‌വർക്കിനായി അനുയോജ്യമായ സ്ഥലങ്ങളിൽ തിരയുന്നു. വേനൽക്കാലത്ത് നെറ്റ് വര്‍ക്ക് സേവനം ലഭിക്കാൻ കുന്നിലോ മരത്തിനോ മുകളില്‍ അഭയം തേടാമെന്ന് വച്ചാല്‍ മഴക്കാലത്ത് അതും അസാധ്യമാകുകയാണ്.

നെറ്റ്‌വർക്കിനായി കുന്നിൻ മുകളിൽ ടെന്‍റ്! കണക്റ്റിവിറ്റി മോശമായതിനാൽ ഈ പ്രദേശത്തെ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുന്നു. കുറച്ച് വിദ്യാർഥികൾ ഇന്‍റ ർനെറ്റ് ലഭ്യമാക്കുന്നതിനായി ബസ് സ്റ്റാൻഡിലും ക്ഷേത്രപരിസരത്തും സമീപ വീടുകളെയും ആശ്രയിക്കുന്നു. നിരവധി വിദ്യാർഥികൾ ഒരു പ്രദേശത്ത് ഒത്തുകൂടിയാൽ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ വീണ്ടും കടുക്കുന്നു. തുടര്‍ന്നു ഷിബാജെ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാർഥികളും, അധ്യാപകരും ഇന്‍റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനായി കുന്നിൻ മുകളിൽ ടെന്‍റ് സ്ഥാപിച്ചു. കൊതുകുകളുടെ ഉപദ്രവം ഒഴിവാക്കാൻ, കൂടാരം തുണികൊണ്ട് മൂടി കൊതുക് തിരി ഉപയോഗിക്കുന്നു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഈ കൂടാരത്തിനുള്ളിലാണ് ഇരിക്കുന്നത്.

വിദ്യാർഥികളോടൊപ്പം അധ്യാപിക സൗന്ദര്യ കൈരന്ദയും കൂടാരത്തിനുള്ളിൽ ഇരുന്നു ഓൺലൈൻ അധ്യാപനത്തിനായി തയാറെടുക്കുന്നു. കുന്നിൻ മുകളിൽ കൂടാരം സ്ഥാപിച്ചതിനാൽ എല്ലാ സേവന ദാതാക്കളിൽ നിന്നും നെറ്റ്‌വർക്ക് ലഭ്യമാണ്. പക്ഷേ മഴ ആരംഭിച്ചാല്‍ നെറ്റ്‌വർക്ക് വിച്ഛേദിക്കപ്പെടും. നെറ്റ്‌വർക്ക് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മൊബൈൽ ടവർ വേണമെന്ന് ഷിബാജെ ഗ്രാമത്തിലെ ആളുകൾ ആവശ്യപ്പെടുന്നു. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ജനങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ടവർ സ്ഥാപിക്കാൻ ഒരു സേവന ദാതാവും മുന്നോട്ട് വന്നിട്ടില്ല. രണ്ട് വർഷം മുമ്പ് ഭണ്ടിഹോളിൽ ഒരു ടവർ സ്ഥാപിക്കുമെന്ന് ഒരു സ്വകാര്യ കമ്പനി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് നടന്നില്ല. അധികാരികൾ തുടര്‍ച്ചയായി അപേക്ഷകള്‍ അവഗണിക്കുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് തിരിയുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്.

For All Latest Updates

ABOUT THE AUTHOR

...view details