സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവം; പിന്നിൽ ലഷ്കർ-ഇ-തൊയ്ബ - indian CRPF
നൗഗാം പ്രദേശത്തെ പുതിയ സിആർപിഎഫ് പാതയുടെ ഉദ്‌ഘാടന വേളയിലാണ് ജവാൻമാർക്ക് നേരെ ആക്രമണം ഉണ്ടായത്.
ശ്രീനഗർ: തിങ്കളാഴ്ച ജമ്മുകശ്മീരിൽ രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണെന്ന് പൊലീസ്. നൗഗാം പ്രദേശത്തെ പുതിയ സിആർപിഎഫ് പാതയുടെ ഉദ്‌ഘാടന വേളയിലാണ് ജവാൻമാർക്ക് നേരെ ആക്രമണം ഉണ്ടായത്. ഇതിന് പിന്നിലെ ആളുകളെ തിരിച്ചറിഞ്ഞുവെന്നും പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണെന്നും കശ്മീർ മേഖല ഐജി മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദികൾ സ്കൂട്ടറിൽ എത്തി സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ നിറയൊഴിക്കുയായിരുന്നു. ഇതിന് മുമ്പ് ബുഡ്ഗാം ജില്ലയിലെ ചദൂര പ്രദേശത്ത് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ സിആർപിഎഫിലെ ഒരു സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടിരുന്നു.