ലക്നൗ: രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യയത്തിൽ നിർമാണത്തൊഴിലാളികൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 1000 രൂപയും സൗജന്യ റേഷനും പ്രഖ്യാപിച്ചു. തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 20.37 ലക്ഷം തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക. എന്നാൽ ഉത്തർപ്രദേശിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്യാത്ത ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശിൽ ആനുകൂല്യം ലഭിക്കാതെ ലക്ഷകണക്കിന് തൊഴിലാളികൾ
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 20.37 ലക്ഷം തൊഴിലാളികൾക്കാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിൽ വകുപ്പിൽ രജിസ്റ്റർ നിർമാണ സൈറ്റുകളിൽ പ്രവർത്തിക്കാൻ ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തുന്ന തൊഴിലാളികളാണ് ഇവയിലേറെയും. ലക്നൗവില്‍ മാത്രം പണവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന 60,000 തൊഴിലാളികളുണ്ട്. ഷോപ്പിങ് മാളുകളിലെ സ്റ്റോറുകളിൽ ജോലി ചെയ്യുന്ന നിരവധി പേര്‍ ഭക്ഷണവും പണവും ലഭിക്കാതെ ഒറ്റപ്പെട്ടു കിടക്കുകയാണ്.
എന്നാൽ അസംഘടിത തൊഴിൽ മേഖലയിലെ എല്ലാവർക്കും സഹായം നൽകുന്നത് സർക്കാരിന് അസാധ്യമാണെന്ന് തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ആശ്വാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു.