ലേ:ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വിഷയങ്ങളിലെ കോർപ്സ് കമാൻഡർ തല ചർച്ച അവസാനിച്ചു. ഞായറാഴ്ച പതിനൊന്ന് മണിയോടെ ആരംഭിച്ച ചർച്ച തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. പതിനഞ്ച് മണിക്കൂറാണ് ചർച്ച് നീട്ട് നിന്നത്. കിഴക്കൻ ലഡാക്കിലെ ചുഷുൽ സെക്ടറിന് എതിർവശത്തുള്ള ചൈനീസ് മേഖലയായ മോൾഡോവിലാണ് ഒമ്പതാം ഘട്ട നടന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 18നാണ് അവസാനമായി ഉന്നത കമാൻഡർ തല ചർച്ച നടന്നത്. കിഴക്കൻ ലഡാക്കിലെ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. കഴിഞ്ഞ വർഷം മെയ് മുതൽ ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഗാൽവാൻ സംഘർഷത്തിന് ശേഷം നിരവധി തവണ ഉന്നതതല ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.