പ്രയാഗ് രാജിലെ അര്‍ദ്ധ കുംഭമേള ഇന്ന് സമാപിക്കും. ജനുവരി പതിനഞ്ചിനാണ് കുംഭമേള തുടങ്ങിയത്. മഹാ ശിവരാത്രി ദിവസമായ ഇന്ന് ആറാമത്തെയും അവസാനത്തെയും സ്നാനം തീര്‍ഥാടകര്‍ ത്രിവേണി സംഗമത്തിൽ നടത്തുന്നതോടെ അർദ്ധ കുംഭമേളയ്ക്ക് സമാപനമാകും. 22 കോടി തീര്‍ഥാടകര്‍ കുംഭമേളയ്ക്കെത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇന്ന് അവസാനിക്കുന്നത് ആറു വർഷത്തെ ഇടവേള കഴിഞ്ഞു നടക്കുന്ന അർദ്ധ കുംഭമേളയാണ്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കാറുണ്ട്. അലഹബാദിലെ പ്രയാഗയില്‍ ഗംഗയുടെയും യമുനയുടെയും സംഗമ സ്ഥാനത്തും ഹരിദ്വാരില്‍ ഗംഗാതീരത്തും ഉജ്ജയിനിയില്‍ ശിപ്രയുടെ തീരത്തും, നാസിക്കില്‍ ഗോദാവരി തീരത്തും കുംഭമേള നടക്കുന്നു.
പ്രയാഗ് രാജിലെ അര്‍ദ്ധ കുംഭമേള ഇന്ന് സമാപിക്കും - അര്‍ദ്ധ കുംഭമേള
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ കുംഭമേളയിൽ സ്നാനത്തിന് എത്തിയിരുന്നു.
ഏറ്റവും വിശേഷപ്പെട്ട പൂര്‍ണ്ണ കുംഭ മേള നടക്കുക 12 വര്‍ഷം കൂടുമ്പോളാണ്. ഇങ്ങനെ 12 പൂർണ കുംഭമേളകൾക്ക് ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ്. അടുത്ത മഹാകുംഭമേള നടക്കുക 2157 ൽ പ്രയാഗിൽ വച്ചാകും. കുംഭമേളയ്ക്ക് ആത്മീയതയുടെ ഉന്നത തലങ്ങളില്‍ സഞ്ചരിച്ച് പരിപൂര്‍ണ്ണ മോക്ഷ പ്രാപ്തിക്കുവേണ്ടി ഒറ്റ ഒരു താള ക്രമത്തില്‍ വളരെ കുലീനമായ രീതിയില്‍ സ്‌നാനം ചെയ്യുന്നു.
ഏറ്റവും വലിയ ഗതാഗത സംവിധാനം, ജനത്തിരക്ക് നിയന്ത്രണം, മികച്ച ശുചീകരണം തുടങ്ങി മൂന്നു വിഭാഗങ്ങളിൽ ഗിന്നസ് റെക്കോഡിന് കുംഭമേളയെ പരിഗണിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിൽ യുനെസ്‌കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ കുംഭമേള ഇടംപിടിച്ചു. ആചാരങ്ങള്‍, പ്രതിനിധാനങ്ങള്‍, വിവിധ സമൂഹങ്ങളുടെ അറിവുകളും കഴിവുകളും തുടങ്ങിയവയാണ് കുംഭമേളയിലെ സാംസ്‌കാരിക പൈതൃകങ്ങളായി കണക്കാക്കുന്നത്.