മൈസുരു : മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാഷ്ട്രിയ പ്രവർത്തകരെ തരംതാഴത്താൻ മാധ്യമങ്ങൾക്ക് അധികാരം നൽകിയത് ആരാണെന്നും ഇത്തരം പ്രവണതകള്‍ക്ക് എതിരെ നിയമം കൊണ്ടുവരാൻ താൻ ആലോചിക്കുന്നതായും കുമാര സ്വാമി പറഞ്ഞു.
മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് എച്ച്ഡി കുമാരസ്വാമി
മൈസൂരുവിൽ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു കുമാര സ്വാമിയുടെ പ്രതികരണം.
"രാഷ്ട്രീയ പ്രവർത്തകരുടെ പേര് ദുരുപയോഗം ചെയ്യാൻ മാധ്യമങ്ങള്‍ ആരാണ്. നിങ്ങള്‍ എന്താണ് ഞങ്ങളെ കുറിച്ച് കരുതുന്നത്. രാഷ്ട്രീയക്കാർ യാതൊരു ജോലിയും ഇല്ലാത്തവരാണെന്ന് മാധ്യമങ്ങള്‍ കരുതുന്നുണ്ടോ? കാർട്ടൂണ്‍ കഥാപാത്രങ്ങളെ പോലെയാണോ നിങ്ങള്‍ ഞങ്ങളെ കാണുന്നത്. ഇത്തരം കടന്നു കയറ്റങ്ങള്‍ക്കെതിരെ ഒരു നിയമം കൊണ്ടുവരാൻ താൻ ആലോചിക്കുന്നു. " മൈസൂരുവിൽ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു കുമാര സ്വാമിയുടെ പ്രതികരണം.
കർണാടകയില്‍ ഉടൻ തെരഞ്ഞെടുപ്പ് വരുമെന്ന് ചില ബിജെപി നേതാക്കള്‍ പറയുന്നതായി കേട്ടിരുന്നുവെന്നും ഈ സർക്കാർ ഉടൻ താഴെ വീഴില്ലന്ന് അവർ തിരിച്ചറിയണമെന്നും കുമാര സ്വാമി പറഞ്ഞു.