മംഗളൂരു അക്രമണം; ഹൗസ് കമ്മിറ്റി രൂപീകരിക്കണമെന്ന് എച്ച്ഡി കുമാരസ്വാമി - എച്ച്.ഡി കുമാരസ്വാമി
മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു
ബെംഗലൂരു: മംഗളൂരു ആക്രമണത്തെപ്പറ്റി അന്വേഷിക്കാൻ ഹൗസ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് അക്രമമുണ്ടായത്. മംഗളൂരു അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ എല്ലാ പാർട്ടികളിലെയും അംഗങ്ങളുള്ള ഹൗസ് കമ്മിറ്റി രൂപീകരിക്കണമെന്നും സംസ്ഥാന സർക്കാരിന്‍റെ അന്വേഷണത്തെ വിശ്വസിക്കാൻ കഴിയില്ലെന്നും ജനതാദൾ-സെക്കുലർ നേതാക്കൾ പറഞ്ഞു. ഇതിനുപുറമേ പൊലീസ് കമ്മീഷണർ പി.എസ്. ഹർഷയെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.