ഇന്ത്യയുടെ വിജയം; കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ തടഞ്ഞു
വധശിക്ഷ പുനഃപരിശോധിക്കാന്‍ പാകിസ്‌താനോട് അന്താരാഷ്‌ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: പാകിസ്‌താനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ തടഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ തടഞ്ഞ് ഉത്തരവ് ഇറക്കിയത്. പാകിസ്‌താന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് പറഞ്ഞ കോടതി വധശിക്ഷ പുനഃപരിശോധിക്കാന്‍ പാകിസ്‌താനോട് ആവശ്യപ്പെട്ടു. 16 ജഡ്‌ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുത്തു. എന്നാല്‍ കുല്‍ഭൂഷണെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി 2016 ലായിരുന്നു ബലൂചിസ്ഥാനില്‍ നിന്ന് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്‌താന്‍ പിടികൂടിയത്. പിന്നീട് പാകിസ്‌താന്‍ സൈനിക കോടതി കുല്‍ഭൂഷണ് വധശിക്ഷ വിധിക്കുകയായിരുന്നു.