ബെംഗളുരു: കൊവിഡ് ഭേദമായ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾ ചികിത്സയ്ക്കായി പ്ലാസ്മ സംഭാവന ചെയ്‌തതിനെക്കുറിച്ച് ട്വീറ്റ് ചെയ്‌ത ഐഎഎസ് ഉദ്യോഗസ്ഥന് കർണാടക സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മൊഹ്‌സിനാണ് കർണാടക സർക്കാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
കർണാടകയിൽ ഐഎഎസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് - കർണാടക സർക്കാർ
കൊവിഡ് ഭേദമായ 300 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾ പ്ലാസ്‌മ ദാനം ചെയ്‌തെന്നും എന്നാൽ മനുഷ്യത്വത്തിന്‍റെ ഈ പ്രവൃത്തികൾ മീഡിയ കാണിക്കില്ലെന്നുമുള്ള ട്വീറ്റിനാണ് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്
കൊവിഡ് ഭേദമായ 300 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾ പ്ലാസ്‌മ ദാനം ചെയ്‌തെന്നും എന്നാൽ മനുഷ്യത്വത്തിന്‍റെ ഈ പ്രവൃത്തികൾ മീഡിയ കാണിക്കില്ലെന്നുമാണ് ഏപ്രിൽ 27ന് മുഹമ്മദ് മൊഹ്‌സിൻ ട്വീറ്റ് ചെയ്‌തത്. അഖിലേന്ത്യാ സേവന (പെരുമാറ്റ) ചട്ടങ്ങൾ 1968 ലംഘിച്ചതിന് അഞ്ച് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ഏപ്രിലിൽ ഒഡീഷ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിക്കാൻ ശ്രമിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെന്‍ഡ് ചെയ്‌ത ഉദ്യോഗസ്ഥനാണ് മുഹമ്മദ് മൊഹ്‌സിൻ.