കേരളം

kerala

By

Published : Oct 26, 2020, 6:09 AM IST

Updated : Oct 26, 2020, 6:43 AM IST

ETV Bharat / bharat

ഈ വീട്ടില്‍ പക്ഷികളും പൂമ്പാറ്റകളും; വീടൊരു വനമാക്കി കൃഷ്‌ണ ഗോവിന്ദ

പരിസ്ഥിതിയെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് മനുഷ്യന്‍. എന്നാല്‍ വ്യത്യസ്‌ത മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതിക്കായി ജീവിതം വെച്ചിരിക്കുകയാണ് കൃഷ്‌ണ ഗോവിന്ദ.

krishna govindha making court yard little forest  krishna govindha little forest  കൃഷ്‌ണ ഗോവിന്ദ വനം
കൃഷ്‌ണ ഗോവിന്ദ

മംഗളൂരു: തിരക്കു പിടിച്ച ജീവിതത്തിനിടയിലും വീടിനെ ഒരു കൊച്ചു വനമാക്കി മാറ്റിയിരിക്കുകയാണ് കൃഷ്‌ണ ഗോവിന്ദയെന്ന ബിസിനസുകാരൻ. മംഗലാപുരം നഗരത്തിലെ കോടിക്കലില്‍ താമസിക്കുന്ന കൃഷ്‌ണ 300ലധികം ചെടികളും മരങ്ങളുമാണ് വീടിന് ചുറ്റും നട്ടുപിടിപ്പിച്ചിരിക്കുന്നത്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഇവിടെയാണ് താമസം. കഴിഞ്ഞ രണ്ട് വർഷത്തെ പ്രയത്നത്താൽ വീടിനെ ഹരിത ഗൃഹമാക്കിയിരിക്കുകാണ് അദ്ദേഹം.

പ്ലാസ്റ്റിക് ബോട്ടിലുകള്‍, കാനുകള്‍, പെയിന്‍റ് ബക്കറ്റുകള്‍, മുളം തണ്ടുകള്‍, ചിരട്ടകള്‍ എന്നിവയിലാണ് വ്യത്യസ്‌തയിനം ചെടികൾ പരിപാലിക്കുന്നത്. ഈ കൊച്ചു വനത്തിൽ ഫല വര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്നു.

ഈ വീട്ടില്‍ പക്ഷികളും പൂമ്പാറ്റകളും; വീടൊരു വനമാക്കി കൃഷ്‌ണ ഗോവിന്ദ

കൃഷണയുടെ കുടുംബത്തിന് കേരളവുമായും ബന്ധമുണ്ട്. എന്നാൽ ജനിച്ചതും വളര്‍ന്നതും ഉഡുപ്പി താലൂക്കിലെ കാപ്പുവിലാണ്. 35 വര്‍ഷം ഗുജറാത്തില്‍ ബിസിനസ് നടത്തി. പിന്നീട് സ്വയം വിരമിച്ചു. തുടർന്ന് മംഗലാപുരത്തെ കോടിക്കലില്‍ ഭാര്യയോടൊപ്പം താമസം. ശേഷം ചെടികളാൽ വീട് നിറയ്ക്കണമെന്നായി ആഗ്രഹം. ഇന്നിപ്പോള്‍ ഒരു മുഴുവന്‍ സമയ പൂന്തോട്ട പരിപാലകനായി മാറിയിരിക്കുകയാണ് കൃഷ്‌ണ. പക്ഷികളുടെയും പൂമ്പാറ്റകളുടെയും ആവാസ സ്ഥലം കൂടിയാണ് അദ്ദേഹത്തിന്‍റെ വീട്. ചെടികൾക്കായി ജീവിതം മാറ്റി വെച്ചിരിക്കുന്ന കൃഷ്‌ണ ഗോവിന്ദ പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ മാതൃകയാണ്.

Last Updated : Oct 26, 2020, 6:43 AM IST

ABOUT THE AUTHOR

...view details