കേരളം

kerala

ETV Bharat / bharat

ഹൈദരാബാദിനെ എറിഞ്ഞൊതുക്കി പഞ്ചാബ്

ഒരു ഘട്ടത്തില്‍ അനായാസ വിജയം കരസ്ഥമാക്കും എന്ന നിലയില്‍ നിന്ന സണ്‍റൈസേഴ്‌സാണ് തകര്‍ന്നടിഞ്ഞത്

ദുബായ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  കിംഗ്സ് ഇലവൺ പഞ്ചാബ്  Kings Eleven Punjab  Sunrisers Hyderabad  live score  live updates  Ipl 2020
ഹൈദരാബാദിനെ എറിഞ്ഞൊതുക്കി പഞ്ചാബ്

By

Published : Oct 25, 2020, 1:50 AM IST

ദുബായ്:ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 12 റൺസിന് കീഴടക്കി കിംഗ്സ് ഇലവൺ പഞ്ചാബ്. ഒരു ഘട്ടത്തില്‍ അനായാസ വിജയം കരസ്ഥമാക്കും എന്ന നിലയില്‍ നിന്ന സണ്‍റൈസേഴ്‌സാണ് തകര്‍ന്നടിഞ്ഞത്. പഞ്ചാബിന്‍റെ അത്യുഗ്ര ബൗളിംഗാണ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.

പഞ്ചാബ് നേടിയ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 114 റണ്‍സിന് ഓള്‍ ഔട്ടായി. ഈ മത്സരത്തോടെ തുടര്‍ച്ചായ നാലുമത്സരങ്ങളിൽ വിജയിച്ച് പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. ചെറിയ സ്‌കോര്‍ ആയിരുന്നിട്ട് പോലും അതിനെ പ്രതിരോധിക്കാന്‍ പഞ്ചാബിന്‍റെ ബൗളര്‍മാര്‍ക്ക് സാധിച്ചു. മികച്ച രീതിയിൽ തുടക്കം കാഴ്ചവെച്ച ഹൈദരാബാദിന് മികവ് പിൻതുടരാനായില്ല. 35 റണ്‍സെടുത്ത നായകന്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍.

ABOUT THE AUTHOR

...view details