കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ 'ആരോഗ്യത്തിന്' കേരളാ  മോഡല്‍...

കൊവിഡ് തദ്ദേശീയ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് നിരവധി വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ഇത്തരം ദുരന്തങ്ങളെ നേരിടാൻ ഗ്രാമങ്ങളിലും നഗരങ്ങളിലും കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുമെന്ന് കേന്ദ്രം അറിയിച്ചു.

healthcare  India  Kerala model  coronavirus  health  Kerala covid-19 news  Kerala healthcare news  Healthcare in India  Kerala model for better healthcare  ഇന്ത്യയുടെ ആരോഗ്യത്തിന് കേരളാ മോോഡൽ ...  കേരളാ മോോഡൽ
ഇന്ത്യ

By

Published : May 22, 2020, 5:52 PM IST

ഹൈദരാബാദ്: ആദ്യത്തെ നൂറ് കൊവിഡ് കേസുകളിൽ നിന്ന് ഒരു ലക്ഷത്തിലധികം കേസുകൾ എന്ന സ്ഥിതിയിലേക്ക് രാജ്യം ഉയർന്നത് വെറും 64 ദിവസം കൊണ്ടാണ്. യുഎസ് ഇറ്റലി, യുകെ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാൽ, ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിന് ശേഷം, കൊവിഡ് അപകടകരമായി പടരുമെന്ന ആശങ്ക ബാക്കി നിൽക്കുന്നു. ഇന്ത്യയിൽ 70 ശതമാനം കേസുകളും 19 ജില്ലകളിലായാണെന്ന് നിതി ആയോഗ് പറയുന്നു. ഇന്ത്യയുടെ മരണനിരക്കും വീണ്ടെടുക്കൽ നിരക്കും നല്ല സൂചകങ്ങളാണ്. കൊവിഡ് തദ്ദേശീയ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് നിരവധി വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ഇത്തരം ദുരന്തങ്ങളെ നേരിടാൻ ഗ്രാമങ്ങളിലും നഗരങ്ങളിലും കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. പകർച്ചവ്യാധികൾ ചികിത്സിക്കുന്നതിനായി എല്ലാ ജില്ലാ ആശുപത്രികളിലും പ്രത്യേക ബ്ലോക്കുകൾ സൃഷ്ടിക്കുക, രാജ്യത്തൊട്ടാകെയുള്ള 736 ജില്ലകളിലായി 7,096 ഡയഗ്നോസ്റ്റിക് ടെസ്റ്റിങ്ങ് സെന്‍ററുകൾ സ്ഥാപിക്കുക താഴെത്തട്ടിൽ നിന്ന് അവ വ്യാപിക്കുന്നതിനെതിരെ നിരീക്ഷണം എന്നിവ ധനമന്ത്രിയുടെ പാക്കേജിൽ ഉൾപ്പെടുന്നു. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ ആരോഗ്യ സംരക്ഷണം 'ആയുഷ്മാൻ ഭാരത്' ഉൾക്കൊള്ളുമെന്ന് കേന്ദ്രം ഉറപ്പുനൽകുന്നുണ്ടെങ്കിലും, സമഗ്ര പരിഷ്കാരങ്ങൾ മെഡിക്കൽ, ആരോഗ്യ മേഖലകളെ കർശനമാക്കേണ്ടതിന്‍റെ ആവശ്യകതയെ കൊവിഡ് പ്രതിസന്ധി അടിവരയിടുന്നു. ജിഡിപിയുടെ വെറും 1.6 ശതമാനം വകയിരുത്തൽ മാത്രം ലഭിക്കുന്ന ആരോഗ്യമേഖല തകരാറിലാണെന്നും 2025 ഓടെ ഇത് 2.5 ശതമാനമായി ഉയർത്തേണ്ട ആവശ്യമുണ്ടെന്നുമാണ് 2017 ലെ ദേശീയ ആരോഗ്യ നയം സൂചിപ്പിക്കുന്നത്.

'ആരോഗ്യം സമ്പത്ത്' എന്ന സത്യം എല്ലാവർക്കും അറിയാം. എന്നാൽ ഈ അടിസ്ഥാന സത്യം ഉയർത്തിപ്പിടിക്കുന്നതിനും ആവശ്യമായ ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സർക്കാരുകൾ പരാജയപ്പെട്ടതിനാൽ, കോടിക്കണക്കിന് ആളുകൾ ഓരോ വർഷവും ഉയർന്നുകൊണ്ടിരിക്കുന്ന ഉയർന്ന ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയാതെ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്. ലക്ഷക്കണക്കിന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് നേരിടുന്ന ഇന്ത്യ 195 രാജ്യങ്ങളിൽ 145-ാം സ്ഥാനത്താണ്. ഗ്രാമീണർക്ക് സമഗ്രമായ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനും ആരോഗ്യ കേന്ദ്രങ്ങളുടെ ശരിയായ പ്രവർത്തനത്തിനും 30,000 കോടി രൂപ ആവശ്യമാണെങ്കിലും ബജറ്റ് വിഹിതം 1,350 കോടി രൂപയാണ്! ആരോഗ്യ ബജറ്റിന്‍റെ മൂന്നിൽ രണ്ട് ഭാഗവും പ്രാഥമിക ആരോഗ്യ സേവനങ്ങളിലേക്ക് തിരിച്ചുവിടണമെന്ന് നിർദേശമുണ്ട്. മറുവശത്ത്, രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ല. മുങ്ങുന്ന ബോട്ട് പോലെയുള്ള ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തമാണ് ഏറ്റവും നല്ല ബദൽ എന്നും ആരോഗ്യം വർധിപ്പിക്കുന്നതിന് ജില്ലാ ആശുപത്രികളെ സ്വകാര്യ ഏജൻസികളുടെ നിയന്ത്രണത്തിലാക്കണമെന്നുമുള്ള നിർദേശം വിമർശനത്തെയും ക്ഷണിക്കുന്നു. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻ‌എച്ച്എസ്) സാധാരണക്കാർക്കും രാജ്യത്തെ പ്രധാനമന്ത്രിക്കും ഒരുപോലെ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. ആരോഗ്യസംരക്ഷണ സംവിധാനത്തിന്‍റെ കേരള മാതൃക ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾക്ക് അനുയോജ്യമായ ആരോഗ്യസംരക്ഷണ സംവിധാനത്തിന്‍റെ പ്രധാന ഉദാഹരണമാണ്. ആശുപത്രികളെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ശക്തിപ്പെടുത്തുന്നതിലൂടെയും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം നേടുന്നതിലൂടെയും കൊവിഡ് ഭീഷണി പോലുള്ള ഒരു വലിയ വെല്ലുവിളി നിയന്ത്രിക്കാൻ ഇതിന് കഴിയും. അത്തരമൊരു മാതൃകയിലൂടെ ആരോഗ്യകരമായ ഒരു ഇന്ത്യയെ നമുക്ക് ലോകത്തിന് മുന്നിൽ അനാവരണം ചെയ്യാൻ കഴിയും!

ABOUT THE AUTHOR

...view details