ബെംഗളുരു:രാജ്യത്തെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമത്. പബ്ലിക് അഫയേഴ്‌സ് സെന്‍റർ പുറത്തിറക്കിയ പബ്ലിക് അഫയേഴ്‌സ് ഇൻഡെക്‌സ് 2020 പട്ടികയിലാണ് കേരളം മുന്നിലെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർ പ്രദേശ് പട്ടികയിൽ അവസാനത്തിലാണ്. മുൻ ഐഎസ്‌ആർഒ ചെയർമാൻ കെ കസ്‌തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ നടത്തിയ റാങ്കിങ്ങിലാണ് കേരളം ഒന്നാമതെത്തിയത്.
രാജ്യത്തെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമത്
കസ്‌തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള പബ്ലിക് അഫയേഴ്‌സ് സെന്‍റർ പുറത്തിറക്കിയ റാങ്കിങ് പട്ടികയിലാണ് ഇന്ത്യ ഒന്നാമതെത്തിയത്.
കേരളത്തെ കൂടാതെ തെന്നിന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും ആദ്യപട്ടികയിലുണ്ട്. ഉത്തർപ്രദേശിനെ കൂടാതെ ഒഡീഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്. ചെറിയ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ ഗോവ ഒന്നാമതും മേഘാലയ രണ്ടാം സ്ഥാനത്തും ഹിമാചൽ പ്രദേശ് മൂന്നാമതുമെത്തി.
മണിപ്പൂർ, ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് നെഗറ്റീവ് പോയിന്‍റുകളാണ് പിഎസി റിപ്പോർട്ടിലുള്ളത്. മികച്ച ഭരണമുള്ള കേന്ദ്ര ഭരണ പ്രദേശമായി ചണ്ഡീഗഡിനെ തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനത്ത് പുതുച്ചേരിയും മൂന്നാം സ്ഥാനത്ത് ലക്ഷദ്വീപുമാണ്. സംസ്ഥാനത്തിന്‍റെ നിയമ സംവിധാനം, വളർച്ച, സുസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേഴ്‌സ് ഇൻഡെക്‌സ് പുറത്തിറക്കിയത്.