കേരളം

kerala

ETV Bharat / bharat

കർഷകന്‍റെ സേവദാർ എന്ന കേജരിവാളിന്‍റെ വാദം പരിഹാസ്യമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി - അമരിന്ദർ സിംങ്

ഗോതമ്പിന്‍റെയും നെല്ലിന്‍റെയും  വത്യാസമറിയാത്തയാളാണ് കേജരിവാൾ. പിന്നെങ്ങനെയാണ് അദ്ദേഹം കാർഷികസമരത്തിന് പിന്തുണ നൽകുകയെന്നും അദ്ദേഹം ചോദിച്ചു.

Kejriwal's claim of being sevadar of farmer is ludicrous: Punjab CM  കർഷകന്‍റെ സേവദാർ എന്ന കെജ്‌രിവാളിന്‍റെ വാദം പരിഹാസ്യമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി  ചണ്ഡിഗഢ്  amarindersingh-aravindkejriwal  അമരിന്ദർ സിംങ്  കേജരിവാളിന്‍റെ വാദം പരിഹാസ്യമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി
കർഷകന്‍റെ സേവദാർ എന്ന കേജരിവാളിന്‍റെ വാദം പരിഹാസ്യമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി

By

Published : Dec 8, 2020, 2:52 AM IST

ചണ്ഡിഗഢ്: കാർഷിക പ്രക്ഷോഭത്തിന് പിന്തുണ നൽകാനെത്തിയ അരവിന്ദ് കേജരിവാളിന് കനത്ത മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിംങ്. കർഷകപ്രക്ഷോഭം നടക്കുന്ന സ്ഥലത്ത് കേജരിവാൾ എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ അമരിന്ദർ സിംങ് പരാമർശവുമായി രംഗത്തെത്തിയത്. കേജരിവാള്‍ സേവാദാർ എന്ന് സ്വയം വിശേഷിപ്പിച്ചതിനെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.

അരവിന്ദ് കേജരിവാൾ താഴ്ന്ന നിലയിലുള്ള രാഷ്‌ട്രീയമാണ് കളിക്കുന്നതെന്ന് അമരിന്ദർ സിംങ് ആരോപിച്ചു. ഗോതമ്പിന്‍റെയും നെല്ലിന്‍റെയും വത്യാസമറിയാത്തയാളാണ് കേജരിവാൾ. പിന്നെങ്ങനെയാണ് അദ്ദേഹം കാർഷികസമരത്തിന് പിന്തുണ നൽകുകയെന്നും അദ്ദേഹം ചോദിച്ചു. കള്ളം പറയുന്ന ശീലമുള്ള ഡൽഹി മുഖ്യമന്ത്രിയെ വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർക്ക് വേണ്ടി നടത്തിയ ഒരു കാര്യമെങ്കിലും കേജരിവാളിന് പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കർഷകർക്ക് വേണ്ടി നിലകൊള്ളണമെന്ന് കേജരിവാളിന് തോന്നിയിരുന്നെങ്കിൽ കാർഷികബില്ലിന് ഭേദഗതി വരുത്താൻ ശ്രമിക്കാതിരുന്ന അദ്ദേഹത്തിനെ നിലപാടിനെ അമരിന്ദർ സിംങ് ചോദ്യം ചെയ്തു. സെപ്റ്റംബർ മുതൽ കാർഷിക ബില്ലിനെതിരെ നടന്ന ഒരു സമരങ്ങളിലും അരവിന്ദ് കേജരിവാൾ പങ്കെടുത്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപെടുത്തി.

കഴിഞ്ഞയാഴ്ച്ച അമരിന്ദർ സിംങിനെതിരെ ആരോപണവുമായി അരവിന്ദ് കേജരിവാളും രംഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയെപോലെ സ്‌റ്റേഡിയങ്ങൾ തടവറകളാക്കി ഉപയോഗിക്കാത്തതുകൊണ്ടാണ് അമരിന്ദർ സിംങിന് തന്നോട് വിരോധമെന്നായിരുന്നു കേജരിവാള്‍ പറഞ്ഞിരുന്നു. അരവിന്ദ് കേജരിവാൾ നുണകൾ പ്രചരിപ്പിക്കുന്ന വ്യക്തിയാണെന്ന മറുപടിയായി അമരിന്ദർ സിംങ് പിന്നാലെയെത്തി പഞ്ചാബിലെ മുഖ്യ പ്രതിപക്ഷമാണ് ആം ആദ്മി പാർട്ടി. രാജ്യത്തെ പിടിച്ചു കുലുക്കുന്ന കാർഷകസമരത്തിനിടയിലുള്ള രാഷ്‌ട്രീയ പോരുകളാണ് തലസ്ഥാനത്ത് അരങ്ങേറുന്നത്.

ABOUT THE AUTHOR

...view details