കനത്ത മഞ്ഞ് വീഴ്ച: കേദാർനാഥ് ക്ഷേത്രത്തിന് നാശനഷ്ടം - കേദാർനാഥ്
ക്ഷേത്ര പരിസരത്ത് അഞ്ച് മുതൽ ഏഴ് അടി വരെ മഞ്ഞ് ഉറഞ്ഞിരിക്കുകയാണ്. ഈ മേഖലയിലേക്കുളള ഗതാഗതം തടസ്സപ്പെട്ടു.
കേദാർനാഥ്: കനത്ത മഞ്ഞ് വീഴ്ചയിൽ കേദാർനാഥ് ക്ഷേത്രത്തിന് നാശനഷ്ടം. ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിന് നാശനഷ്ടം സംഭവിച്ചതായി കണ്ടെത്തിയത്. ക്ഷേത്ര പരിസരത്ത് അഞ്ച് മുതൽ ഏഴ് അടി വരെ മഞ്ഞ് ഉറഞ്ഞിരിക്കുകയാണ്. മഞ്ഞ് വീഴ്ച കാരണം ഈ മേഖലയിലേക്കുളള ഗതാഗതവും പുനർനിർമ്മാണ പ്രവർത്തനവും തടസ്സപ്പെട്ടു. ക്ഷേത്രത്തിലേക്കുളള ബന്ധം പുനഃസ്ഥാപിച്ച് ഏപ്രിൽ 15 ന് ക്ഷേത്രം തുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചുവെന്ന് ജില്ലാ മജിസ്ട്രേറ്റ് മങ്കേഷ് ഗിൽദിയാൽ പറഞ്ഞു.