കേരളം

kerala

ETV Bharat / bharat

കശ്മീർ ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ലെഫ്റ്റനന്‍റ് ജനറൽ ബി. എസ്. രാജു - Kashmir

കഴിഞ്ഞ വ്യാഴാഴ്ച ജി‌ഒ‌സി കിലോ ഫോഴ്‌സ് മേജർ ജനറൽ എച്ച്എസ് സാഹി തീവ്രവാദികൾക്കുള്ള കീഴടങ്ങൽ പുനരധിവാസ നയം സംബന്ധിച്ച് കേന്ദ്രത്തിന് ശുപാർശകൾ അയച്ചെങ്കിലും ഇതുവരെ അന്തിമ കരട് തയ്യാറായിട്ടില്ല.

Lt Gen BS Raju  Kashmir  militancy  ലെഫ്റ്റനന്‍റ് ജനറൽ ബി. എസ്. രാജു  കശ്മീർ ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്  Kashmir is on the right track  Kashmir  കശ്മീർ
കശ്മീർ

By

Published : Oct 27, 2020, 10:16 AM IST

ശ്രീനഗർ:കശ്മീരിൽ തീവ്രവാദ സംഘടനയിൽ ചേരുന്ന യുവാക്കൾക്കെതിരെ സൈന്യം കടുത്ത നടപടികളെടുക്കുമെന്നും അതേസമയം, തീവ്രവാദം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കുമെന്നും ജനറൽ ഓഫിസർ കമാൻഡിങ് ലെഫ്റ്റനന്‍റ് ജനറൽ ബി. എസ്. രാജു.

താഴ്വരയിൽ ഇപ്പോൾ മനോഹരമായ ഒരു അന്തരീക്ഷമുണ്ട്. കശ്മീർ ശരിയായ പാതയിലാണ്. സമാധാനപരവും മാന്യവുമായ ജീവിതം ആരംഭിക്കുന്നതിന് കശ്മീർ അനുകൂലമാണ്. അതിനാൽ വീടുകളിലേക്ക് മടങ്ങാൻ യുവാക്കളോട് താൻ അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ജി‌ഒ‌സി കിലോ ഫോഴ്‌സ് മേജർ ജനറൽ എച്ച്എസ് സാഹി തീവ്രവാദികൾക്കുള്ള കീഴടങ്ങൽ പുനരധിവാസ നയം സംബന്ധിച്ച് കേന്ദ്രത്തിന് ശുപാർശകൾ അയച്ചെങ്കിലും ഇതുവരെ അന്തിമ കരട് തയ്യാറായിട്ടില്ല.

മുൻകാലങ്ങളെ അപേക്ഷിച്ച് തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. കുൽഗാം, അനന്ത്നാഗ്, പുൽവാമ, ഷോപിയൻ ജില്ലകൾ ഉൾപ്പെടെ കശ്മീരിലെ തെക്കൻ ഭാഗങ്ങളിൽ സ്ഥിതിഗതികൾ സാധാരണമാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ അവിടെ നടക്കുന്നുണ്ട്. കൊവിഡ് -19 കുറയുകയാണെങ്കിൽ, സ്കൂളുകൾ വീണ്ടും തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details