ന്യൂഡൽഹി: മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട് സ്വദേശികളെ നാട്ടിലെത്തിക്കണമെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജോലി തേടി സംസ്ഥാനത്തിന്‍റെ തെക്കേയറ്റത്ത് നിന്ന് ആയിരക്കണക്കിനാളുകൾ മലേഷ്യയിൽ എത്തിയിട്ടുണ്ടെന്നും ആഗോളതലത്തിൽ കൊവിഡ് ഒരു ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കാർത്തി ചിദംബരം എസ്. ജയ്‌ശങ്കറിനോട് അഭ്യര്‍ഥിച്ചു.
മലേഷ്യയിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികളെ തിരികെയെത്തിക്കണമെന്ന് കാര്‍ത്തി ചിദംബരം - s jaishankar
ജോലി തേടി സംസ്ഥാനത്തിന്‍റെ തെക്കേയറ്റത്ത് നിന്ന് ആയിരക്കണക്കിനാളുകൾ മലേഷ്യയിൽ എത്തിയിട്ടുണ്ടെന്നും ആഗോളതലത്തിൽ കൊവിഡ് ഒരു ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കാർത്തി ചിദംബരം വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു
കോൺഗ്രസ് എംപി കാർത്തി ചിദംബരം
ആവശ്യമായ ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെയാണ് മലേഷ്യയുടെ നാനാഭാഗങ്ങളിൽ തമിഴ്‌നാട് സ്വദേശികൾ കുടുങ്ങിക്കിടക്കുന്നത്. ഏറെ കഠിനമായ അവസ്ഥയിലൂടെ കടന്നുപോകുന്നതിനാൽ തന്നെ അവരിൽ ഭൂരിഭാഗവും നാട്ടിലെത്തിച്ചേരുന്നതിന് സന്നദ്ധരാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഇവരെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നതിന് പ്രത്യേക വിമാനം ഒരുക്കണമെന്നും കാർത്തി ചിദംബരം വിദേശ കാര്യമന്ത്രി എസ്. ജയ്‌ശങ്കറിനോട് അഭ്യർഥിച്ചിട്ടുണ്ട്.