ബെംഗളൂരു:ഒരു സൈനികന് രാജ്യത്തോട് മാത്രമല്ല കുടുംബത്തോടും ഉത്തരവാദിത്തമുണ്ടെന്ന് തെളിയിക്കുകയാണ് കര്‍ണാടകയിലെ ഗഡഗ് സ്വദേശിയായ പ്രകാശ് ഹൈഗർ എന്ന ജവാൻ. നാട്ടിലേക്ക് എത്തിയ പ്രകാശ് സ്വന്തം ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള തന്‍റെ കൃഷിയിടത്തിലാണ് ക്വാറന്‍റൈൻ സൗകര്യം ഒരുക്കിയത്.
കര്‍ണാടകയില്‍ കൃഷിയിടത്തില്‍ ക്വാറന്‍റൈനൊരുക്കി സൈനികൻ - ജവാൻ
സ്വന്തം ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള തന്‍റെ കൃഷിയിടത്തിലാണ് പ്രകാശ് ഹൈഗർ ക്വാറന്‍റൈൻ സൗകര്യം ഒരുക്കിയത്.
അരുണാചൽ പ്രദേശിലെ ഇന്ത്യ-ടിബറ്റൻ അതിർത്തിയിൽ കഴിഞ്ഞ 14 വർഷമായി സേവനം അനുഷ്‌ഠിച്ച് വരികയായിരുന്നു പ്രകാശ് ഹൈഗർ. ജൂലായ് മൂന്നിനാണ് പ്രകാശ് ആന്തൂരിലെ സ്വന്തം ഗ്രാമത്തിലെത്തിയത്. തനിക്ക് വീട്ടില്‍ വൃദ്ധയായ അമ്മയും സഹോദരനുമാണുള്ളത്. അവരോടൊപ്പം താമസിച്ച് അവരുടെ ആരോഗ്യം കൂടി അപകടത്തിലാക്കാൻ കഴിയില്ലെന്നും അതിനാലാണ് കൃഷിയിടത്തില്‍ ഒരു ട്രാക്‌ടറില്‍ താമസ സൗകര്യം ഒരുക്കിയതെന്നും പ്രകാശ് പറഞ്ഞു. ആരോഗ്യവകുപ്പ് പ്രകാശിന്‍റെ ആരോഗ്യസ്ഥിതി പരിശോധിച്ചെങ്കിലും രോഗലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല.