കർണാടകയിൽ 1,630 പേർക്ക് കൂടി കൊവിഡ്
ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8,78,055 ആയി ഉയർന്നു
കർണാടകയിൽ 1,630 പേർക്ക് കൂടി കൊവിഡ്
ബെംഗളൂരു: കർണാടകയിൽ 1,630 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8,78,055 ആയി ഉയർന്നു. 19 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 11,714 ആയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 1,333 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്.