കേരളം

kerala

ETV Bharat / bharat

അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിക്കും - സ്‌പീക്കര്‍ കെ ആര്‍ രമേഷ്‌ കുമാര്‍

മുഖ്യമന്ത്രി ബി എസ്‌ യദ്യൂരപ്പ നാളെ നിയമസഭയില്‍ വിശ്വാസവോട്ട് തേടും

അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കും

By

Published : Jul 28, 2019, 7:09 PM IST

പൂനെ: കര്‍ണാടക സ്‌പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ച വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. സ്‌പീക്കര്‍ കെ ആര്‍ രമേഷ്‌ കുമാറിന്‍റെ തീരുമാനം നിയമത്തിനെതിരാണെന്നും നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നും വിമത എംഎല്‍എ എ എച്ച് വിശ്വനാഥ് അറിയിച്ചു. മുഖ്യമന്ത്രി ബി എസ്‌ യദ്യൂരപ്പ നാളെ നിയമസഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെയാണ് വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്ക് തിങ്കളാഴ്‌ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല. കൂറുമാറ്റ നിരോധനനിയമം പ്രകാരമാണ് 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉൾപ്പെടെ 14 വിമതരെ സ്‌പീക്കര്‍ അയോഗ്യരാക്കിയത്.

ABOUT THE AUTHOR

...view details