കേരളം

kerala

ETV Bharat / bharat

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; അനിശ്ചിതത്വം തുടരുന്നു

ജെഡിഎസ് സഖ്യം തുടരണോയെന്ന് വിശ്വാസ വോട്ടെടുപ്പിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാക്കൾ തീരുമാനിക്കുമെന്നും കെ സി വേണുഗോപാൽ

കർണാടക

By

Published : Jul 23, 2019, 3:07 PM IST

കർണാടക: കർണാടകയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന് കർണാടക സ്പീക്കർ രമേശ് കുമാർ സുപ്രീം കോടതിയിൽ. ആറുമണിക്ക് മുമ്പ് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് നീട്ടിയത് വിമതർക്ക് സന്ദേശം നൽകാൻ വൈകിയതിനാൽ. എന്നാൽ ന്യൂനപക്ഷ സർക്കാരിനെ നിലനിർത്താനുള്ള നീക്കമാണ് സ്പീക്കർ നടത്തുന്നതെന്നും അത് കൊണ്ടാണ് വോട്ടെടുപ്പ് വൈകിപ്പിക്കുന്നതെന്നും വിമത എംഎല്‍എമാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തകി സുപ്രീംകോടതിയില്‍ വാദിച്ചു.

അതെസമയം കർണാടകയിൽ വിപ് ലംഘിച്ചവരെ അയോഗ്യരാക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. സഖ്യത്തിൽ പുനരാലോചനയുണ്ടാകുമെന്നും ജെഡിഎസ് സഖ്യം തുടരണോയെന്ന് വിശ്വാസ വോട്ടെടുപ്പിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാക്കൾ തീരുമാനിക്കുമെന്നും കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വ്യക്തമാക്കി. സഖ്യം അണികൾക്കിടയിൽ ആശയകുഴപ്പമുണ്ടാക്കിയെന്നും വേണുഗോപാല്‍ പറഞ്ഞു.

ABOUT THE AUTHOR

...view details