ബെംഗളുരു:സംസ്ഥാനത്ത് കൊവിഡ് സാഹചര്യം മോശമാകുന്നതിനെ തുടർന്ന് ഈ അക്കാദമിക് വർഷത്തിൽ പുതിയ സ്‌കൂളുകൾ ആരംഭിക്കുന്നതിന് അനുമതി നൽകില്ലെന്ന് സംസ്ഥാന സർക്കാർ. മാർച്ച് മാസത്തോടെ പുതിയ സ്‌കൂളുകൾക്കായി 1,800 അപേക്ഷകളാണ് ലഭിച്ചതെന്നും എന്നാൽ ആർക്കും അനുമതി നൽകാൻ കഴിയില്ലെന്നും പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ സ്‌കൂളുകൾ നേരത്തെ അടച്ചിരുന്നു.
കർണാടകയിൽ ഈ വർഷം പുതിയ സ്‌കൂളുകൾക്ക് അനുമതിയില്ല - കർണാടക
മാർച്ച് മാസത്തോടെ പുതിയ സ്‌കൂളുകൾക്കായി 1,800 അപേക്ഷകളാണ് ലഭിച്ചതെന്നും എന്നാൽ ആർക്കും അനുമതി നൽകാൻ കഴിയില്ലെന്നും പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു
പ്രൈമറി, മിഡിൽ, ഹൈസ്കൂളുകളിലെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ക്ലാസിലെ വിലയിരുത്തലിന്‍റെയും ഇന്‍റേണൽ മാർക്കിന്‍റെയും അടിസ്ഥാനത്തിൽ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാനാണ് സർക്കാർ നിർദേശം. ലോക്ക് ഡൗൺ മാർഗ നിർദേശങ്ങൾ പാലിച്ച് പത്താം ക്ലാസ്, രണ്ടാം വർഷ പി.യു.സി വിദ്യാർഥികൾക്കുള്ള പൊതു പരീക്ഷകളും ജൂണിൽ നടത്തി. സാഹചര്യങ്ങൾ അനുകൂലമായാൽ അടുത്ത വർഷം പുതിയ സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.