കേരളം

kerala

ETV Bharat / bharat

കർണാടക ഖനി വ്യവസായി ഗലി ജനാർദ്ദൻ റെഡ്ഡിക്ക് കൊവിഡ്

53കാരനായ റെഡ്ഡിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഞായറാഴ്‌ച ബെല്ലാരി സന്ദർശിക്കാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.

By

Published : Aug 30, 2020, 4:43 PM IST

റെഡ്ഡി
റെഡ്ഡി

ബെംഗളൂരു: കർണാടകയിലെ ഖനി വ്യവസായിയും ബിജെപി മുൻ മന്ത്രിയുമായ ഗലി ജനാർദ്ദൻ റെഡ്ഡിക്ക് കൊവിഡ്. 53കാരനായ റെഡ്ഡിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. ശനിയാഴ്‌ചയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഞായറാഴ്‌ച ബെല്ലാരി സന്ദർശിക്കാനിരിക്കെയാണ് കൊവിഡ് പോസിറ്റീവായത്.

ഓഗസ്റ്റ് 27ന് വന്ന സുപ്രീം കോടതി വിധിയിൽ ജനാർദ്ദൻ റെഡ്ഡിക്ക് ബെംഗളൂരുവിൽ നിന്ന് ജന്മദേശത്തേയ്ക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ബെല്ലാരിയില്‍ സന്ദർശനം തീരുമാനിച്ചത്. കോടികളുടെ ഖനി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗലി ജനാർദ്ദൻ റെഡ്ഡിയുടെ പേരിൽ അന്വേഷണം നടക്കുന്നതിനാൽ ബെല്ലാരി സന്ദർശനം കോടതി വിലക്കിയിരുന്നു.

ABOUT THE AUTHOR

...view details