ബെംഗലൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. എച്ച് ഡി കുമാരസ്വാമി മന്ത്രിസഭയിലെ മന്ത്രിയായ എച്ച് നാഗേഷ് രാജി വച്ചു. മുള്‍ബാഗലിലെ സ്വതന്ത്ര എംഎല്‍എയായ നാഗേഷ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബിജെപിക്ക് ഒപ്പമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
കര്‍ണാടകയില്‍ മന്ത്രി രാജിവച്ചു; പ്രതിസന്ധി രൂക്ഷം - കോണ്‍ഗ്രസ്
മുള്‍ബാഗലിലെ സ്വതന്ത്ര എംഎല്‍എയായ നാഗേഷാണ് രാജിവച്ച് ബിജെപിക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയത്
സര്‍ക്കാര്‍ രൂപീകരണ സമയത്ത് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന നാഗേഷ് പിന്നീട് ബിജെപിക്ക് പിന്തുണ നല്‍കുന്നെന്ന് കാട്ടി ഗവര്‍ണറിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ജെഡിഎസ് അനുനയ ശ്രമങ്ങളുടെ ഭാഗമായി മന്ത്രിസ്ഥാനം നല്‍കുകയായിരുന്നു. കഴിഞ്ഞ മാസമാണ് നാഗേഷ് മന്ത്രിസഭയുടെ ഭാഗമായത്.
രാജിവച്ച എംഎല്‍എമാരെ തിരികെ എത്തിക്കാന്‍ പുന:സംഘടന ഉള്‍പ്പെടെയുള്ള വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര അറിയിച്ചു.
നിലവില്‍ നിയമസഭയില്‍ 106 എംഎല്‍എമാര്‍ ബിജെപിക്കുണ്ട്. സ്പീക്കര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്.