കേരളം

kerala

ETV Bharat / bharat

കർണാടകയില്‍ വീണ്ടും വിമത ഭീഷണി: കോൺഗ്രസ് എംഎല്‍എ ആനന്ദ് സിങ് രാജിവെച്ചു - രാജിവച്ചു

കോൺഗ്രസ് നേതാവും ബെല്ലാരി ജില്ലയിലെ വിജയനഗർ മണ്ഡലത്തിലെ എംഎല്‍എയുമായ ആനന്ദ് സിങ് രാജിവച്ചു.

കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

By

Published : Jul 1, 2019, 3:06 PM IST

ബംഗളൂരു: കർണാടകയില്‍ കോൺഗ്രസ്- ജനതാദൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും വിമത ഭീഷണി. കോൺഗ്രസ് നേതാവും ബെല്ലാരി ജില്ലയിലെ വിജയനഗർ മണ്ഡലത്തിലെ എംഎല്‍എയുമായ ആനന്ദ് സിങ് രാജിവച്ചു. സ്പീക്കർ കെആർ രമേശിന്‍റെ വീട്ടിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസില്‍ വിമത ശല്യം രൂക്ഷമായപ്പോൾ സഖ്യ സർക്കാർ വീഴുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ മന്ത്രിസഭാ പുന:സംഘടനയിലൂടെ പ്രശ്നം പരിഹരിച്ചെങ്കിലും വിമത ശല്യം വീണ്ടും ശക്തമാകുന്ന സൂചനകളാണ് പുറത്തുവരുന്നത്. നേരത്തെ വാഗ്ദാനം ചെയ്ത മന്ത്രി സ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് ആനന്ദ് രാജിവെച്ചതെന്നാണ് സൂചന. മാസങ്ങൾക്ക് മുൻപ് ബിജെപി ഭീഷണിയെ തുടർന്ന് കോൺഗ്രസ് എംഎല്‍എമാരെ റിസോർട്ടില്‍ താമസിപ്പിച്ചപ്പോൾ സഹപ്രവർത്തകനുമായി കയ്യേറ്റത്തില്‍ ഏർപ്പെട്ട് വിവാദത്തിലായ എംഎല്‍എയാണ് ആനന്ദ് സിങ്. കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഇപ്പോൾ അമേരിക്കൻ സന്ദർശനത്തിലാണ്. അദ്ദേഹം തിരിച്ചെത്തിയാലുടൻ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സഖ്യ സർക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം, ആനന്ദ് സിങ് രാജിവെച്ചതിന് പിന്നില്‍ കേന്ദ്ര മന്ത്രി രാജ് നാഥ് സിങിന്‍റെ ഇടപെടല്‍ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.

ABOUT THE AUTHOR

...view details