ബെംഗളൂരു: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കഴിഞ്ഞയാഴ്ച പാസാക്കിയ കർഷക ബില്ലുകൾക്കെതിരായ പ്രതിഷേധത്തിൽ കർഷകരും മറ്റ് സഹായ സംഘടനകളും തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. കർഷകരും വിവിധ സംഘടനകളും സംസ്ഥാനത്തുടനീളം പ്രതിഷേധം ആരംഭിച്ചു. എപിഎംസി ഭേദഗതികളിലും ബി.എസ് യെദ്യൂരപ്പ സർക്കാർ നടത്തിയ ഭൂപരിഷ്കരണ നിയമങ്ങൾക്കുമെതിരെ ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ബെംഗളൂരുവിലെ മജസ്റ്റിക് പ്രദേശത്ത് ബസുകൾ തടയാൻ ശ്രമിച്ച കരാവെ (കർണാടക രക്ഷാ വേദിക്) പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
കർഷക ബിൽ; കർണാടകയിൽ കർഷക ബന്ദ് - കർണാടകയിൽ കർഷക ബന്ദ്
കർഷകരും വിവിധ സംഘടനകളും സംസ്ഥാനത്തുടനീളം പ്രതിഷേധം ആരംഭിച്ചു. എപിഎംസി ഭേദഗതികളിലും ബി.എസ് യെദ്യൂരപ്പ സർക്കാർ നടത്തിയ ഭൂപരിഷ്കരണ നിയമങ്ങൾക്കുമെതിരെ ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്
അതേസമയം, ബന്ദ് നടത്തി ജന ജീവിതത്തെ തടസ്സപ്പെടുത്തുകയും കൊവിഡ് കാലഘട്ടത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്ന നടപടി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ കർഷകരോട് അഭ്യർഥിച്ചു. ബന്ദ് ജന ജീവിതത്തെ ബാധിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും നഗരത്തിലെ ബസുകൾ, മെട്രോ റെയിൽ തുടങ്ങിയ പൊതു സേവനങ്ങൾ വഴി ആളുകൾക്ക് ജോലിക്ക് പോകാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ കോൺഗ്രസും ജനതാദൾ-സെക്കുലർ (ജെഡി-എസ്) അംഗങ്ങളുടെയും പ്രതിഷേധത്തിടയിൽ എപിഎംസി (അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി) ബിൽ ഭൂപരിഷ്കരണ നിയമവും ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലുകൾ സംസ്ഥാന നിയമസഭ ശനിയാഴ്ച രാത്രി പാസാക്കി.
കഴിഞ്ഞയാഴ്ച പാർലമെന്‍റില്‍ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ മറ്റ് സംഘടനകളും പ്രതിഷേധിക്കുന്നുണ്ട്. 50 ഓളം കർഷക സംഘടനകളും മറ്റ് സഹായ സംഘടനകളും സംസ്ഥാനത്തിനും കേന്ദ്ര ബില്ലുകൾക്കുമെതിരെ റാലികളിലും കുത്തിയിരിപ്പ് സമരങ്ങളും നടത്തുന്നുണ്ട്.