ബെംഗളൂരു: കർണാടകയിലെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിയമസഭാംഗമായ പരന്ന മുനവല്ലി കൊവിഡ് പോസിറ്റീവ്. 58 കാരനായ മുനവല്ലി ചികിത്സയിലാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ ഈശ്വർ സവാഡി പറഞ്ഞു. ഗംഗാവതിയിൽ നിന്നുള്ള എംഎൽഎയാണ് മുനവല്ലി. അദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് ആരോഗ്യ ഉദ്യോഗസ്‌ഥർ പറഞ്ഞു. അദ്ദേഹവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി. കോൺഗ്രസ് എംഎൽഎമാരായ പി.ടി. ബല്ലാരി, പരമേശ്വർ നായിക്,അജയ് സിംഗ്, രാജശേഖർ പാട്ടീൽ, ചന്ദ്രശേഖർ പാട്ടീൽ എന്നിവരും നിലവിൽ കൊവിഡ് ചികിത്സയിലാണ്.
കർണാടക ബിജെപി നിയമസഭാംഗം കൊവിഡ് പോസിറ്റീവ് - പരന്ന മുനവല്ലി
ഗംഗാവതിയിൽ നിന്നുള്ള എംഎൽഎയാണ് മുനാവലി. അദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് ആരോഗ്യ ഉദ്യോഗസ്‌ഥർ പറഞ്ഞു.
കർണാടക ബിജെപി നിയമസഭാംഗത്തിന് കൊവിഡ് പോസിറ്റീവ്
അതേസമയം കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 4,120 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 63,772 ആയി. ഇതുവരെ 23,095 പേർ രോഗമുക്തി നേടി. 39,370 പേർ നിലവിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) 579 രോഗികളിൽ 332 പേരും ബെംഗളൂരുവിലാണ്.