കേരളം

kerala

By

Published : Jul 7, 2020, 12:27 PM IST

ETV Bharat / bharat

കാണ്‍പൂര്‍ വെടിവെപ്പ്; 10 പൊലീസുകാരെ സ്ഥലം മാറ്റി

കുറ്റവാളിയായ വികാസ് ദുബെയുടെ കൂട്ടാളികള്‍ നടത്തിയ വെടിവെപ്പില്‍ മരിച്ച ഡിഎസ്‌പി ദേവന്ദ്ര മിശ്ര മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കത്ത് പൊലീസ് കണ്ടെത്തി. സ്റ്റേഷന്‍ ഓഫീസര്‍ വിനയ്‌ തിവാരിയും വികാസ് ദുബെയുമായുള്ള ബന്ധം തെളിയിക്കുന്ന സൂചന കത്തിലുണ്ടായിരുന്നു.

Kanpur encounter  10 constables transferred to Chaubepur police station  കാണ്‍പൂര്‍ വെടിവെപ്പ്  10 കോണ്‍സ്റ്റബിള്‍മാരെ ചൗബേപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി  യുപി ക്രൈം കേസ്  ഉത്തര്‍പ്രദേശ്
കാണ്‍പൂര്‍ വെടിവെപ്പ്; 10 കോണ്‍സ്റ്റബിള്‍മാരെ ചൗബേപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി

ലക്‌നൗ: കാണ്‍പൂര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് 10 കോണ്‍സ്റ്റബിള്‍മാരെ ചൗബേപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. വെടിവെപ്പില്‍ മരിച്ച ഡിഎസ്‌പി ദേവന്ദ്ര മിശ്ര മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കത്ത് പൊലീസ് കണ്ടെത്തി. സ്റ്റേഷന്‍ ഓഫീസര്‍ വിനയ്‌ തിവാരിയും കുറ്റവാളിയായ വികാസ് ദുബെയുമായുള്ള ബന്ധം തെളിയിക്കുന്ന സൂചന കത്തിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഐജിപി മോഹിത് അഗര്‍വാള്‍ ഉത്തരവിട്ടിട്ടുണ്ട്. ചൗബേപൂര്‍ പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടത്തുമെന്നും കൂടാതെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും അന്വേഷണം നടത്തുമെന്നും മോഹിത് അഗര്‍വാള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം സബ്‌ ഇന്‍സ്‌പെക്‌ടര്‍ കുന്‍വാല്‍ പാല്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ കൃഷ്‌ണ കുമാര്‍ ശര്‍മ്മ, കോണ്‍സ്റ്റബിള്‍ രാജീവ് എന്നിവരെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. ജൂണ്‍ 3ന് 60ഓളം കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. ചൗബേപൂരിലെ ബിക്രു ഗ്രാമത്തില്‍ വെച്ച് വികാസ് ദുബെയുടെ കൂട്ടാളികള്‍ നടത്തിയ ആക്രമണത്തില്‍ ഡിഎസ്‌പി ദേവേന്ദ്ര മിശ്ര ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. വികാസ് ദുബെ നിലവില്‍ ഒളിവിലാണ്.

ABOUT THE AUTHOR

...view details