ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍ നാഥിനും ജ്യോതിരാദിത്യ സിന്ധ്യക്കും ഇടയിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് അനുനയന ചര്‍ച്ചകളുമായി കോണ്‍ഗ്രസ് രംഗത്ത്. ഈ ആഴ്‌ച ഇരു നേതാക്കളെയും പങ്കെടുപ്പിച്ച് ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മധ്യപ്രദേശ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ദീപക്ക് ബബാരി പറഞ്ഞു.
തമ്മിലടിച്ച് കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും; അനുനയന ചര്‍ച്ചകളുമായി കോണ്‍ഗ്രസ് - Kamal Nath
ഈ ആഴ്‌ച ഇരു നേതാക്കളെയും പങ്കെടുപ്പിച്ച് ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മധ്യപ്രദേശ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ദീപക്ക് ബബാരി
തമ്മിലടിച്ച് കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും; അനുനയന ചര്‍ച്ചകളുമായി കോണ്‍ഗ്രസ്
ശനിയാഴ്‌ച മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഇരു നേതാക്കളും നേരിട്ട് തര്‍ക്കമുണ്ടായിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിന്ധ്യ ഭീഷണി മുഴക്കിയിരുന്നു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ചെയര്‍മാനായ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും മാനിഫെസ്റ്റോ ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റിയുടെയും യോഗം ഫെബ്രുവരി അവസാനം ചേരുമെന്നും ബബാരി അറിയിച്ചു.