വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന്മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനും നടനുമായ കമൽ ഹാസൻ. കോയമ്പത്തൂർ നടന്ന പൊതുയോഗത്തിൽ വച്ചാണ് കമൽ ഹാസൻ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് മക്കൾ നീതി മയ്യത്തിൽ നിന്നും മത്സരത്തിനിറങ്ങുന്ന സ്ഥാനാർഥികളുടെ പട്ടികയും കമൽ ഹാസൻ പുറത്തു വിട്ടു. എല്ലാ സ്ഥാനാർഥികൾക്കും തന്‍റെമുഖമാണെന്നും പാർട്ടിയെന്ന രഥത്തെ പിന്നിൽ നിന്നും നയിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും കമൽ ഹാസൻ ചടങ്ങിൽ പറഞ്ഞു.
ലോക്സഭയിലേക്കില്ലെന്ന് കമൽ ഹാസൻ
തൊഴിൽ, വേതനം, സംവരണം, കൃഷി തുടങ്ങിയ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങളടങ്ങുന്ന പ്രകടന പത്രികയും കമൽ ഹാസൻ പുറത്തു വിട്ടിട്ടുണ്ട്.
ചടങ്ങിൽ വച്ച് തന്നെ പാർട്ടിയുടെ പ്രകടന പത്രികയും കമൽ ഹാസൻ പുറത്തുവിട്ടു. തൊഴിൽ, സംവരണം, തുല്യവേതനം, കൃഷി, കർഷകർ എന്നിവക്ക് പ്രാമുഖ്യം നൽകിയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. 50 ലക്ഷം തെഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ വേതനം നടപ്പിലാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. കൂടാതെ തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം, സൗജന്യ വൈഫൈ സംവിധാനം, ഹൈവേകളിലെ ടോൾ നിർത്തലാക്കൽ, റേഷൻ ഉത്പന്നങ്ങൾ വീട്ടിലെത്തിച്ചു നൽകൽ, കർഷകർക്ക് കൃഷിയിൽ നിന്നും നൂറു ശതമാനം ലാഭം ലഭ്യമാക്കൽ തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.