ന്യൂഡൽഹി: കാബൂളിൽ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ അംഗമായ കാസർകോട് സ്വദേശിയെന്ന് കണ്ടെത്തൽ. കശ്മീരിലെ അടിച്ചമർത്തപ്പെട്ട മുസ്ലീംകളുടെ അവസ്ഥയ്ക്കുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പോസ്റ്റ് ചെയ്‌തു. ആക്രമണം നടത്തിയത് അബു ഖാലിദ് അൽ ഹിന്തിയാണെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്.
കാബൂൾ ഗുരുദ്വാര ആക്രമണം ; ചാവേർ കാസർകോട് സ്വദേശി മുഹമ്മദ് സാജിദ് കുത്തിരുമ്മൽ - കാസർകോട് സ്വദേശി മുഹമ്മദ് സാജിദ് കുത്തിരുമ്മൽ
കാബൂളിലെ ഗുരുദ്വാരയിൽ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ ഏറ്റെടുത്തിരുന്നു. ആക്രമണത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്
അതേ സമയം കാസർകോട് സ്വദേശിയായ മുഹമ്മദ് സാജിദ് കുത്തിരുമ്മലാണ് അബു ഖാലിദ് അൽ ഹിന്തിയെന്നും 2015ൽ മാർച്ച് 31ന് മുംബൈയിൽ നിന്നും ദുബൈയിലേക്ക് പോകുകയായിരുന്നുവെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ ഏറ്റെടുത്തിരുന്നു. മുസ്ലീം നിയമങ്ങൾ പിൻതുടരുന്ന അഫ്‌ഗാനിസ്ഥാനിലേക്ക് കാസർകോട് നിന്ന് ഒരു കൂട്ടം ആളുകൾ ഐഎസിൽ ചേരാനായി പോയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേ സമയം പാകിസ്ഥാൻ സ്പോൺസർ ആക്രമണമാണ് ഗുരുദ്വാരയിൽ നടന്നതെന്ന് അഫ്‌ഗാനിസ്ഥാൻ സർക്കാർ പ്രതികരിച്ചു.