മധ്യപ്രദേശില്‍ അട്ടിമറി ഭയന്ന് കോൺഗ്രസ്; 17 കോൺഗ്രസ് എംഎല്‍എമാർ ബെംഗളൂരുവില്‍
17:06 March 09
സര്‍ക്കാര്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമല്‍നാഥ് ഇന്ന് രാത്രി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മധ്യപ്രദേശിലെ കമല്‍നാഥ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും എംഎല്‍എമാരെ കാണാതായതിന് പിന്നില്‍ ബിജെപിയാണെന്നുമാണ് കോൺഗ്രസ് ആരോപണം.
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് കാണാതായ 17 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബെംഗളൂരുവിലെത്തി. നഗരത്തിന് പുറത്തുള്ള റിസോര്‍ട്ടിലാണ് ഇവരുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയോട് അനുഭാവമുള്ള എംഎല്‍എമാരെയാണ് മധ്യപ്രദേശില്‍ നിന്ന് കാണാതായത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാണ്. ബെംഗളൂരുവില്‍ എത്തിയവരില്‍ കോൺഗ്രസ് മന്ത്രിമാർ അടക്കമുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ നാല് കോൺഗ്രസ് എംഎല്‍എമാർ ഉൾപ്പെടെ എട്ട് പേർ റിസോർട്ടില്‍ തടങ്കലിലെന്ന് ആരോപണമുണ്ടായിരുന്നു. അതേസമയം ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായി യാതൊരു ചര്‍ച്ചയുമില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കി. വിഷയം സോണിയ ഗാന്ധിയുമായി മാത്രമേ ചര്‍ച്ച ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമല്‍നാഥ് ഇന്ന് രാത്രി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
മധ്യപ്രദേശിലെ കമല്‍നാഥ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും എംഎല്‍എമാരെ കാണാതായതിന് പിന്നില്‍ ബിജെപിയാണെന്നുമാണ് കോൺഗ്രസ് ആരോപണം. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് നേരത്തെ ആരോപിച്ചിരുന്നു. 25 മുതല്‍ 30 കോടി വരെയാണ് എംഎല്‍എമാർക്ക് വിലയിട്ടിരിക്കുന്നതെന്നാണ് ദിഗ് വിജയ് സിങ് ആരോപിച്ചത്. 230 അംഗ സഭയില്‍ കോൺഗ്രസിന് 114ഉം ബിജെപിക്ക് 107ഉം അംഗങ്ങളാണുള്ളത്. ബിഎസ്‌പിയുടെ രണ്ടും എസ്‌പിയുടെ ഒന്നും, നാല് സ്വതന്ത്രരും കോൺഗ്രസിനെയാണ് പിന്തുണച്ചിരിക്കുന്നത്. രണ്ട് സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്.