ന്യൂഡല്‍ഹി: അയോധ്യ വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ബെഞ്ചിന്‍റെ ഭാഗമായ ജസ്റ്റിസ് എസ് അബ്ദുള്‍ നസീറിനും കുടുംബാംഗങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. അയോധ്യ വിധി പ്രഖ്യാപനത്തിനു ശേഷം അബ്ദുള്‍ നസീറിനും കുടുംബത്തിനും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ (പിഎഫ്ഐ) നിന്നും ജീവന് ഭീഷണി മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ.
അയോധ്യ വിധിയില്‍ വധഭീഷണി; ജസ്റ്റിസ് അബ്ദുള്‍ നസീറിന് ഇസഡ് കാറ്റഗറി സുരക്ഷ - അയോധ്യ വിധി
അയോധ്യ വിധി പ്രഖ്യാപനത്തിനു ശേഷം അബ്ദുള്‍ നസീറിനും കുടുംബത്തിനും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നിന്നും ജീവന് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ.
നവംബര്‍ ഒൻപതിന് പ്രഖ്യാപിച്ച വിധിയില്‍ 2.77 ഏക്കര്‍ സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഉത്തരവിടുകയും അഞ്ച് ഏക്കര്‍ സ്ഥലം പള്ളി പണിയാന്‍ വിട്ടു നല്‍കണമെന്നും സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമി തര്‍ക്കം പരിഗണിക്കുന്നതിനു പുറമേ 2017 ല്‍ ട്രിപ്പിള്‍ തലാഖ് ഭരണാഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി ബെഞ്ചിന്‍റെ ഭാഗമായിരുന്നു ജസ്റ്റിസ് നസീര്‍. 61 കാരനായ നസീര്‍ 1983 ല്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു. പിന്നീട് 2003 ല്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിയായി നിയമിക്കപ്പെട്ടു. 2017 ഫെബ്രുവരി 17 ന് സുപ്രിം കോടതി ജഡ്‌ജിയായി ചുമതലയേല്‍ക്കുകയായിരുന്നു.