കിഴക്കൻ ഉത്തർപ്രദേശിന്‍റെ ജനറൽ സെക്രട്ടറിയായി ചുമതസയേറ്റ പ്രിയങ്കക്ക് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പിന്തുണയുമായി രംഗത്തെത്തിയത്. കോൺഗ്രസിന്‍റെ ബ്രഹ്മാസ്ത്രം , ബിജെപിയുടെ പേടി സ്വപ്നം ,വീട്ടമ്മയിൽ നിന്ന് രാഷ്ട്രീയത്തിന്‍റെ നെറുകയിലേക്ക് തുടങ്ങി പ്രിയങ്കയെ വാഴ്ത്താൻ മാധ്യമങ്ങളും മത്സരിച്ചു.
ഫേസ്ബുക്കിലും ട്വിറ്ററിലും പ്രിയങ്ക താരമായി, ഗൂഗിളിൽ പ്രിയങ്കയുടെ പ്രായവും വിദ്യാഭ്യാസവും ഇഷ്ടാനിഷ്ടങ്ങളും എന്തിന് ജാതകം വരെ തിരയാനും ആളുകളുണ്ടായിരുന്നു. പ്രിയങ്കയുടെ ഈ ജനപ്രീതി വോട്ടായി മാറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
2016 മുതൽ സമൂഹമാധ്യമങ്ങളിൽ പ്രിയങ്കയുടെ സാന്നിധ്യമുണ്ട്.
ഇൻസ്റ്റാഗ്രാമിൽ അമ്പത്തിയേഴായിരം ഫോളോവേഴ്സുളള പ്രിയങ്കക്ക് ഫേസ്ബുക്കിൽ 3.7 ലക്ഷം ഫോളോവേഴ്സാണുളളത്. രാഷ്ട്രീയം മാത്രമല്ല കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്നയാളാണ് പ്രിയങ്കയെന്ന് ഇവ പരിശോധിച്ചാൽ മനസിലാകും.