ബെംഗളൂരു:ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബി വൈ വിജയേന്ദ്രയ്‌ക്കെതിരെ കർണാടക ഡിജിപി പ്രവീൺ സൂദ് ഐപിഎസിന് പരാതി നൽകി ജനാധികാര സംഘർഷ പരിഷത്ത് (ജെഎസ്പി). കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകൻ കൂടിയായ വിജയേന്ദ്രയ്ക്ക് ബിഡിഎയുടെ ബഹുനില കെട്ടിടത്തിന്‍റെ നിർമ്മാണ വേളയിൽ കോടിക്കണക്കിന് രൂപ കൈക്കൂലി ലഭിച്ചുവെന്ന് ജെഎസ്പി ആരോപിച്ചു.
അഴിമതി ആരോപണം; യെദ്യൂരപ്പയുടെ മകനെതിരെ പരാതി നൽകി ജെഎസ്‌പി - യെദ്യൂരപ്പയുടെ മകനെതിരെ പരാതി നൽകി
രാമലിംഗം കൺസ്ട്രക്ഷനിൽ നിന്ന് പണമായും ഓൺലൈൻ പണമിടപാട് വഴിയും വിജയേന്ദ്രയ്ക്ക് പണം ലഭിച്ചതായി പരാതിയിൽ പറയുന്നു
അഴിമതി ആരോപണം, യെദ്യൂരപ്പയുടെ മകനെതിരെ പരാതി നൽകി ജെഎസ്‌പി
രാമലിംഗം കൺസ്ട്രക്ഷനിൽ നിന്ന് പണമായും ഓൺലൈൻ പണമിടപാട് വഴിയും വിജയേന്ദ്രയ്ക്ക് പണം ലഭിച്ചതായി പരാതിയിൽ പറയുന്നു. പരാതി രജിസ്റ്റർ ചെയ്ത് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ജെഎസ്പി, ഡിജിപിയോട് ആവശ്യപ്പെട്ടു. അടുത്തിടെ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയുടെ മകനെതിരെ ഇതേ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു,