ന്യൂഡൽഹി:മാധ്യമപ്രവർത്തകൻ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഡൽഹിയിലെ നരേലയിലാണ് സംഭവം. പഞ്ചാബ് ശ്രീ മുക്തസർ സ്വദേശിയായ അമൻദീപ് സിംഗ്(24) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കിശൻഗഞ്ചിന് സമീപത്തെ റെയിൽവേ ട്രാക്കിൽ പുലർച്ചെ 4.37നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സുബ്ജി മാണ്ഡി മോർച്ചറിയിലേക്ക് മാറ്റി.
ഡൽഹിയിൽ മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു - ഡൽഹി പൊലീസ്
ഡൽഹിയിലെ നരേലയിലാണ് സംഭവം. പഞ്ചാബ് ശ്രീ മുക്തസർ സ്വദേശിയായ അമൻദീപ് സിംഗ്(24) ആണ് മരിച്ചത്.
ഡൽഹിയിൽ മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു
മരിച്ചയാൾ ക്ഷയരോഗബാധിതനാണെന്നും സരിത വിഹാറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.