ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. മാധ്യമപ്രവര്‍ത്തകനായ രത്തന്‍ സിങ്ങാണ് ഗ്രാമത്തലവനായ ജബ്ബാര്‍ സിങ്ങിന്‍റെ വെടിയേറ്റ് മരിച്ചത്. ബാലിയ ജില്ലയിലെ ഫെഫ്‌ന ഗ്രാമത്തില്‍ തിങ്കളാഴ്‌ചയാണ് സംഭവം. ജബ്ബാര്‍ സിങ്ങിന്‍റെ സഹോദരന്‍ സോനുവും രത്തന്‍ സിങ്ങും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നും ഇതേ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും രത്തന്‍ സിങ്ങിന്‍റെ പിതാവ് ആരോപിച്ചു. തന്‍റെ മൂത്ത മകന്‍ മൂന്ന് വര്‍ഷം മുമ്പ് കൊല്ലപ്പെട്ടുവെന്നും രത്തന്‍ സിങ്ങിന്‍റെ പിതാവ് വിനോദ് സിങ് പറഞ്ഞു.
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ ഗ്രാമത്തലവന്‍ വെടിവെച്ചുകൊന്നു
കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബാലിയ എസ്‌പി ദേവേന്ദ്ര നാഥ് പറഞ്ഞു
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്നു
കൊല്ലപ്പെട്ട രത്തന്‍ സിങ്ങും ഗ്രാമത്തലവനും തമ്മില്‍ മുന്‍ വൈര്യാഗമുണ്ടായിരുന്നതായി ബാലിയ എസ്‌പി ദേവേന്ദ്ര നാഥ് പറഞ്ഞു. ഇതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.