ജെഎൻയു അക്രമം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പൊലീസ് - എംഎച്ച്എ
ഡൽഹി പൊലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജെഎൻയു കാമ്പസിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ന്യൂഡൽഹി: ജെഎൻയുവിൽ മുഖം മൂടിയണിഞ്ഞ് അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പൊലീസ്. സംഭവത്തിൽ പൊലീസിന് സുപ്രധാന തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡൽഹി പൊലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജെഎൻയു കാമ്പസിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മീഷണറോട് സംസാരിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. മുഖംമൂടി ധരിച്ച ഒരു സംഘം ജെഎൻയു കാമ്പസിലേക്ക് അതിക്രമിച്ച് കയറുകയും ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷിനെ അടക്കം നിരവധി പേരെ ആക്രമിക്കുകയും ചെയ്തിരുന്നു.