കേരളം

kerala

By

Published : Jan 6, 2020, 9:11 AM IST

ETV Bharat / bharat

ജെഎൻയു അക്രമം ; നാല് പേർ കസ്റ്റഡിയില്‍

ഞായറാഴ്‌ച വൈകുന്നേരം ജെഎൻയുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ നിരവധി പേർക്കാണ് പരിക്കേറ്റത്

Aishe Ghosh attacked  JNU attack  JNU protest  JNU violence Delhi  ജെഎൻയു ആക്രമണം  എബിവിപി  ജെഎൻയു പ്രതിഷേധം
ജെഎൻയു ആക്രമണം: നാല് പേർ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ജെഎൻയുവില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് യൂണിവേഴ്‌സിറ്റിയുടെ നോർത്ത് ഗേറ്റിനടുത്ത് നിന്ന് പിടിയിലായത്. ക്യാമ്പസില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യാനായി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധവുമായി വിദ്യാർഥികൾ

ഇന്നലെ ജെഎൻയുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ നിരവധി വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റിരുന്നു. വടി, കല്ല്, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ എബിവിപി പ്രവർത്തകരാണെന്ന് പരിക്കേറ്റവർ ആരോപിച്ചു. അതേസമയം ഇടത് വിദ്യാർഥി സംഘടന പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി എബിവിപിയും രംഗത്തെത്തി.

ABOUT THE AUTHOR

...view details