ജെ.എൻ.യുവില്‍ ഫീസ് വർധന പിൻവലിച്ചു
സർവകലാശാല സ്തംഭിപ്പിച്ച് പ്രക്ഷോഭം കടുപ്പിച്ചതോടെ ഫീസ് വർധന പിൻവലിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. ആവശ്യങ്ങൾ എല്ലാം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു
ന്യൂഡല്‍ഹി:ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായതോടെ ഫീസ് വർധന ഭാഗികമായി പിൻവലിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി. ട്യൂഷൻ ഫീസ് വർധന പിൻവലിക്കില്ലെന്നും കമ്മിറ്റി അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചതായി വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം അറിയിച്ചു.
അതേസമയം, സമരം തുടരുമെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. ചെറിയ ഇളവ് മാത്രമാണ് ഫീസില്‍ വരുത്തിയതെന്നും ആവശ്യങ്ങൾ എല്ലാം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു.