കേരളം

kerala

ETV Bharat / bharat

ജെഎൻയു രാജ്യദ്രോഹ കേസ്: ഡിസിപിയോട് നാളെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് ഡല്‍ഹി സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാൻ നിര്‍ദ്ദേശം.

ഡല്‍ഹി പട്യാല ഹൗസ്

By

Published : Mar 29, 2019, 4:31 PM IST

ജെഎൻയു രാജ്യദ്രോഹ കേസില്‍ അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിച്ച നടപടിയില്‍ വിശദമായ റിപ്പോര്‍ട്ട് നാളെ ഹാജരാക്കണമെന്ന് ഡിസിപിക്ക് നിര്‍ദ്ദേശം. ഡിസിപി ഇന്ന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ഡല്‍ഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് സെറാവതാണ് ഇക്കാര്യം അറിയിച്ച് സമൻസ് അയച്ചത്. ഡല്‍ഹി സര്‍ക്കാരിന്‍റെ അനുമതിയില്ലാതെയാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ്മെയ് നാലിന് വീണ്ടും പരിഗണിക്കും.

മാര്‍ച്ച് 11 ന് വാദം കേള്‍ക്കുന്നതിനിടെ അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിച്ചത് എന്തിനെന്നായിരുന്നുകോടതിയുടെ ചോദ്യം. അനുമതി ലഭിക്കാൻ രണ്ട് മൂന്ന് മാസം എടുക്കുമെന്ന് ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ വികാസ് സിംഗ് കോടതിയെ അറിയിച്ചിരുന്നു. അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയല്‍ സര്‍ക്കാരിന് നല്‍കിയെന്നും എന്നാല്‍ അധികൃതര്‍ മറുപടി നല്‍കിയില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details