ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ക്യാമ്പസിൽ അവശേഷിക്കുന്ന വിദ്യാർഥികളോട് വീടുകളിലേക്ക് മടങ്ങാൻ നിർദേശം നൽകി. ആഭ്യന്തര മന്ത്രാലയവും ഡൽഹി സർക്കാരും പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് സർവകലാശാല എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെങ്കിലും ഹോസ്റ്റലുകളിൽ കുടുങ്ങിക്കിടക്കുന്നവർ എത്രയും വേഗം അവരുടെ വീട്ടിലേക്ക് മടങ്ങണമെന്ന് സ്റ്റുഡന്റ്സ് ഡീൻ പ്രൊഫസർ സുധീർ പ്രതാപ് സിംഗ് നിർദേശം നൽകി.
ക്യാമ്പസിൽ അവശേഷിക്കുന്ന വിദ്യാർഥികളോട് വീടുകളിലേക്ക് മടങ്ങാൻ നിർദേശം നൽകി ജെഎൻയു
ഹോസ്റ്റലുകളിൽ കുടുങ്ങിക്കിടക്കുന്നവർ എത്രയും വേഗം അവരുടെ വീട്ടിലേക്ക് മടങ്ങാൻ സ്റ്റുഡന്റ്സ് ഡീൻ പ്രൊഫസർ സുധീർ പ്രതാപ് സിംഗ് നിർദേശം നൽകി.
ക്യാമ്പസിൽ അവശേഷിക്കുന്ന വിദ്യാർഥികളോട് വീടുകളിലേക്ക് മടങ്ങാൻ ജെഎൻയു നിർദേശം നൽകി
ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ വീടുകളിൽ എത്തിച്ചേർന്നിട്ടുള്ള വിദ്യാർഥികൾ സർവകലാശാല വീണ്ടും തുറക്കുന്നതുവരെ മടങ്ങിവരരുതെന്നും നിർദേശിച്ചു. കഴിഞ്ഞ മാസവും ജെഎൻയു ഹോസ്റ്റലുകളിൽ കുടുങ്ങിയ വിദ്യാർഥികളോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.