കേരളം

kerala

By

Published : Jan 23, 2020, 10:42 PM IST

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ കടുവയെ ഭയന്ന് വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത് അമ്പും വില്ലുമായി

കടുവയെ ഭയന്നാണ് അധ്യാപകരും പ്രിന്‍സിപ്പാളുമടക്കം ആയുധങ്ങളുമായി സ്കൂളിലെത്തുന്നത്.

Ghatshila Student carry bow arrow fear of tiger in Ghatshila Mirgitand Primary school ജാര്‍ഖണ്ഡില്‍ കടുവയെ ഭയന്ന് വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത് അമ്പും വില്ലുമായി
ജാര്‍ഖണ്ഡില്‍ കടുവയെ ഭയന്ന് വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത് അമ്പും വില്ലുമായി

റാഞ്ചി: ജംഷദ്‌പൂരിലെ ഗട്‌ഷില ബ്ലോക്കിലെ മിർഗിതാണ്ട് പ്രൈമറി സ്‌കൂളിലെ വിദ്യാർഥികൾ സ്‌കൂളിലെത്തുന്നത് അമ്പും വില്ലും മഴുവുമായി. കടുവയെ ഭയന്നാണ് അധ്യാപകരും പ്രിന്‍സിപ്പാളുമടക്കം ആയുധങ്ങളുമായി സ്കൂളിലെത്തുന്നത്. എല്ലാ ഭാഗത്തുനിന്നും കുന്നുകളാൽ ചുറ്റപ്പെട്ട മിർഗിതാണ്ട് ഗ്രാമത്തിൽ എട്ട് കിലോമീറ്റർ ചുറ്റളവിൽ വനമേഖലയുള്ളതിനാല്‍ എല്ലായ്പ്പോഴും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്നു. കടുവയുടെ കാലടികള്‍ പ്രദേശത്ത് കണ്ടതായി ഫോറസ്റ്റ് അധികൃതർ അറയിച്ചിരുന്നു.
ഡല്‍മ ഫോറസ്റ്റ് ഡിവിഷന്‍റെ പരിധിയിൽ വരുന്ന പ്രദേശത്ത് ചില മൃഗങ്ങളുടെ പകുതി ഭക്ഷിച്ച ശവശരീരങ്ങൾ കണ്ടെത്തിയതിനാൽ ഈ പ്രദേശത്ത് ഒരു കടുവ ഉണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ രാജേന്ദ്ര ദിനേശ് കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details